ശബരിമല: ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.
വിമാനത്താവളം എരുമേലിയില്‍ നിര്‍മിക്കാനായിരുന്നു നേരത്തെ ധാരണ.
എന്നാല്‍ ഇപ്പോള്‍ തത്വത്തില്‍ തീരുമാനിച്ചെങ്കിലും അത് എവിടെയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. പത്തനംതിട്ട ജില്ലയില്‍ എവിടെയാണ് അനുയോജ്യമായ സ്ഥലം കണ്ടെത്താനാവുകയെന്നായിരിക്കും കെ.എസ്.ഐ.ഡി.സി പ്രധാനമായും പരിശോധിക്കുക.
ചെറുവള്ളി, ളാഹ എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത് വിമാനത്താവളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായും അറിയുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അണക്കരയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അണക്കരയിലെ പാടശേഖരം വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പദ്ധതിക്കെതിരേ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിമാനത്താവളം നിര്‍മിക്കുമെന്നു വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു.
ശബരിമല തീര്‍ഥാടകരുടെ സൗകര്യത്തിനു പുറമെ ഇടുക്കിയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യംകൂടി വച്ചായിരുന്നു പ്രഖ്യാപനം. ഈ തീരുമാനത്തിനെതിരേയും പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ടുപോകുകയാണെങ്കില്‍ എതിര്‍ക്കുമെന്ന് ചില സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയിലേക്ക് നിലവില്‍ റോഡ് ഗതാഗതമാര്‍ഗം മാത്രമാണുള്ളത്. ചെങ്ങന്നൂര്‍, തിരുവല്ല റയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് റോഡ് മാര്‍ഗമോ എം.സി റോഡ്, എന്‍.എച്ച് 47 എന്നിവയിലെ ഉപറോഡുകള്‍ വഴിയോ ആണ് ഇവിടെ എത്തിച്ചേരാനാകുന്നത്.
അങ്കമാലി- ശബരി റെയില്‍പാത നിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെങ്കിലും ഫണ്ടണ്ടിന്റെ ലഭ്യത, കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം എന്നിവയിലുണ്ടണ്ടാകുന്ന കാലതാമസം ഈ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് തടസമായി നില്‍ക്കുന്നുണ്ടണ്ട്. സീസണ്‍ സമയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് വിമാനത്താവളം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."