HOME
DETAILS

വൈവിധ്യങ്ങളുടെ ഇന്ത്യ

  
backup
February 16 2017 | 06:02 AM

%e0%b4%b5%e0%b5%88%e0%b4%b5%e0%b4%bf%e0%b4%a7%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af

ഭൗതികഘടനയിലും സംസ്‌കാരത്തിലും വളരെയധികം വൈവിധ്യം പുലര്‍ത്തുന്ന നാടാണ് ഇന്ത്യ. ഭൂവിസ്തൃതിയില്‍ ഏഴാം സ്ഥാനമുള്ള 29 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും ഒരു ദേശീയ തലസ്ഥാന നഗര പ്രദേശവും വിവിധ ഭാഷകളും മതങ്ങളും പ്രാദേശികമായ ഭൗതികവ്യതിയാനങ്ങളും ഉണ്ടെങ്കില്‍ തന്നെ ഇന്‍ഡ്യയുടെ കാലാവസ്ഥയും സംസ്‌കാരിക സങ്കലനവും ഗതാഗത ,വാര്‍ത്താ വിനിയമയ സൗകര്യങ്ങളും ഇന്ത്യയില്‍ ഏകത്വം നിലനിര്‍ത്തുന്നതിന് സഹായകമാകുന്നു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍

ഇന്ത്യ,പാകിസ്താന്‍,നേപ്പാള്‍,ഭൂട്ടാന്‍,ബംഗ്‌ളാദേശ്

ഇന്ത്യയുമായി കരാതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍

പാകിസ്താന്‍,അഫ്ഗാനിസ്ഥാന്‍,മ്യാന്‍മാര്‍,നേപ്പാള്‍,ഭൂട്ടാന്‍,ബംഗ്‌ളാദേശ്, ചൈന

ഇന്ത്യയുമായി സമുദ്രാതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍

ശ്രീലങ്ക,ഇന്തോനേഷ്യ, മാലദ്വീപ്

ഉപഭൂഖണ്ഡം

ഒരു ഭൂഖണ്ഡത്തില്‍നിന്നു വ്യക്തമായി വേറിട്ടു നില്‍ക്കുന്നതും ഭൂമിശാസ്ത്രപരമായി വളരെയധികം പ്രാധാന്യമുള്ളതുമായ വലിയ ഭൂഭാഗങ്ങളെയാണ് ഉപഭൂഖണ്ഡങ്ങള്‍ എന്ന് പറയുന്നത്
പാമീര്‍ പീഠഭൂമി - ലോകത്തിന്റെ മേല്‍ക്കൂര
മധ്യേഷ്യയില്‍ സ്ഥിതി ചെയ്യുന്ന പാമീര്‍ പീഠഭൂമി അറിയപ്പെടുന്നത് ഇങ്ങനെയാണ്. ഹിന്ദുക്കുഷ്, സുലൈനാമ്, ടിയാന്‍ഷാന്‍, കുന്‍ലുല്‍, കാറകോറം മുതലായ പര്‍വതനിരകള്‍ പാമീര്‍പര്‍വതക്കെട്ടില്‍നിന്നു വിഭിന്ന ദിശയിലേക്കു പിരിഞ്ഞു പോകുന്നു. കാറക്കോറം പര്‍വതനിരയുടെ തുടര്‍ച്ചയാണ് ടിബറ്റിലെ കൈലാസ പര്‍വത നിരകള്‍.

ഹിമാലയം

ട്രാന്‍സ് ഹിമാലയത്തിനും കിഴക്കന്‍ മലനിരകള്‍ക്കുമിടയില്‍ വടക്കു പടിഞ്ഞാറ് - തെക്കു കിഴക്ക് ദിശയിലാണ് ഹിമാലയ പര്‍വത നിരകള്‍ സ്ഥിതി ചെയ്യുന്നത്. ഈ പര്‍വത നിരകള്‍ക്ക് ഏകദേശം 2400 കി.മി നീളമുണ്ട്. ലോകത്തിലെ ഉയരമേറിയ കൊടുമുടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

മൗണ്ട് എവറസ്റ്റ്

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഈ കൊടുമുടി ഹിമാലയ പര്‍വതത്തിലാണ്. ഇത് നേപ്പാളില്‍ സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഉയരം 8848 മീറ്ററാണ്.

മഞ്ഞിന്റെ വീട്


മഞ്ഞിന്റെ വീട് എന്നര്‍ഥമുള്ള ഹിമാലയത്തില്‍ അനേകം ഹിമാനികള്‍ കാണപ്പെടാറുണ്ട്. ഈ ഹിമാനികളെല്ലാം തന്നെ അനേകം ചെറുതും വലുതുമായ നദികള്‍ക്ക് ജന്മം നല്‍കുന്നവയാണ്. ഇവയ്‌ക്കെല്ലാം തന്നെ 10 മുതല്‍ 75 കി.മീറ്റര്‍ വരെ നീളമാണുള്ളത്.

സിയാച്ചിന്‍ ഹിമാനി

ഏകദേശം 70 കിലോമീറ്റര്‍ നീളമുള്ളതും 5753 മീറ്റര്‍ ഉയരത്തില്‍ കാറക്കോറം പര്‍വത നിരകളുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന സിയാച്ചിന്‍ ഹിമാനി ലോകത്തിലെ ധ്രുവങ്ങളില്ലാത്ത രണ്ടാമത്തെ നീളമേറിയ ഹിമാനിയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിയന്ത്രണ രേഖയ്ക്ക് കിഴക്കായി കാണപ്പെടുന്ന ഈ ഹിമാനിയുടെ വടക്കു ഭാഗത്താണ് ഇന്ദിരാ കോള്‍ എന്ന ചുരം സ്ഥിതി ചെയ്യുന്നത്. മൂന്നാം ധ്രുവം എന്ന പേരിലും അറിയപ്പെടുന്ന ,സിയാച്ചിനിനാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ ഹെലിപ്പാഡ് ഇന്ത്യ നിര്‍മിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ധാന്യപ്പുര

ഗോതമ്പ്, ചോളം, നെല്ല്, കരിമ്പ് ,പരുത്തി, പയര്‍ വര്‍ഗങ്ങള്‍ എന്നിങ്ങനെ ഉത്തരമഹാ സമതലങ്ങളില്‍ കൃഷി ചെയ്യുന്ന വിളകള്‍ നിരവധിയാണ്. ഈ പ്രദേശം ഇന്ത്യയുടെ ധാന്യപ്പുര എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ജന നിബഡമായ പ്രദേശങ്ങളിലൊന്നാണ് ഉത്തര മഹാസമതലം.
ഉത്തര മഹാസമതല പ്രദേശങ്ങളില്‍ നദികളുടെ പ്രവര്‍ത്തനത്താല്‍ അനവധി ഭൂരൂപങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് ഭാബര്‍, ടെറായ്, ഭംഗാര്‍, ഖാദര്‍ എന്നിവ.
ഭാബര്‍- ഉരുളന്‍ കല്ലുകളുടെയും മണലിന്റെയും വിശാലമേറിയ നിക്ഷേപങ്ങള്‍ കാണപ്പെടുന്ന പ്രദേശങ്ങളാണ് ഭാബര്‍
ടെറായ്- ഭാവര്‍ മേഖലയ്ക്ക് തൊട്ടു ചേര്‍ന്ന് തെക്കായി കാണപ്പെടുന്ന ഈ പ്രദേശം വളരെ അധികം വെള്ളകെട്ടുളള പ്രദേശമാണ്.
ഭംഗാര്‍- ടെറായ് മേഖലക്ക് തെക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പുരാതന കാലത്ത് നിക്ഷേപിക്കപ്പെട്ട എക്കല്‍ മണ്ണാല്‍ രൂപം കൊണ്ടവയാണ്.
ഖാദര്‍- ഭംഗാറിനോട് ചേര്‍ന്നു കാണപ്പെടുന്ന ഖാദര്‍ പുതിയ എക്കല്‍ മണ്ണിന്റെ നിക്ഷേപങ്ങള്‍ ഉള്ള പ്രദേശമാണ്.

ഉപദ്വീപിയ പീഠഭൂമി

മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളും മഹാരാഷ്ട്ര, തമിഴ്‌നാട്, തെലുങ്കാന, ഒഡീസ, പശ്ചിമ ബംഗാള്‍ ഏന്നീ സംസ്ഥാനങ്ങളുടെ ചില പ്രദേശങ്ങളും ഉള്‍പ്പെട്ട ഭൂവിഭാഗം ഉപദ്വീപിയ പീഠഭൂമി എന്നറിയപ്പെടുന്നു.

ഡക്കാണ്‍ ട്രാപ്പ് മേഖല

ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ അഗ്‌നി പര്‍വത സ്‌ഫോടനത്തിലൂടെ പുറത്തു വന്ന ലാവ തണുത്തുറഞ്ഞുണ്ടായതാണ് ഡക്കാണ്‍ ട്രാപ്പ് മേഖല. ലോകത്തിലെ ഏറ്റവും വലിയ ലാവാ പീഠഭൂമികളില്‍ ഒന്നാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  13 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  14 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  14 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  14 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  15 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  15 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  15 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  15 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  15 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  16 hours ago