വൈക്കം സമ്പൂര്‍ണ വെളിയിട വിമുക്ത നഗരം
വൈക്കം: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി വൈക്കത്തെ സമ്പൂര്‍ണ വെളിയിട വിമുക്ത നഗരമായി (ഒ.ഡി.എഫ്) പ്രഖ്യാപിച്ചു. വൈക്കം സത്യഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ സി.കെ.ആശ എം.എല്‍.എയാണ് പ്രഖ്യാപനം നടത്തിയത്. മുന്‍സിപ്പല്‍ പ്രദേശത്തെ 425പേര്‍ക്ക് 15400 രൂപ വീതം ശൗചാലയം നിര്‍മിക്കാനായി നല്കി. ഇതില്‍ 43 ലക്ഷം രൂപ നഗരസഭയുടെ വിഹിതവും 17 ലക്ഷം രൂപ കേന്ദ്രസര്‍ക്കാരിന്റെ വിഹിതവും 7 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും ഉള്‍പ്പെടെ 67 ലക്ഷം രൂപയാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. സമ്മേളനത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.ശശിധരന് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മററി ചെയര്‍പേഴ്സണ്‍ രോഹിണിക്കുട്ടി അയ്യപ്പന്, കൗണ്‍സിലര്‍മാരായ അഡ്വ. വി.വി.സത്യന്, ആര്.സന്തോഷ്, സിന്ധു സജീവന്, പി.എന്‍.കിഷോര്‍കുമാര്‍, സല്‍ബി ശിവദാസ്, സുമ കുസുമന്‍, സൗദാമിനി, ഷിബി സന്തോഷ്, എം.റ്റി.അനില്‍ കുമാര്‍, എസ്.ഹരിദാസന് നായര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ്ജ് സി.പ്രസന്നന് തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് ബിജു.വി.കണ്ണേഴത്ത് സ്വാഗതവും മുനിസിപ്പല്‍ സെക്രട്ടറി എസ്.ബിജു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."