HOME
DETAILS
MAL
ഷട്ട്ഡൗണിന് അവസാനം: വിനിയോഗ ബില്‍ കോണ്‍ഗ്രസ് പാസാക്കി
backup
February 09 2018 | 12:02 PM
വാഷിങ്ടണ്‍: ധന വിനിയോഗ ബില്‍ കോണ്‍ഗ്രസ് പാസാക്കിയതോടെ യു.എസിലെ ഗവണ്മെന്റ് ഷട്ട്ഡൗണിന് (അടച്ചിടല്‍) അന്ത്യമാവുമെന്ന് പ്രതീക്ഷ. മാര്‍ച്ച് 23 വരെയുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനത്തിനു വേണ്ട ബില്ലാണ് പാസാക്കിയത്.
ബില്‍ ഇനി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്തേക്ക് പോവും. അദ്ദേഹം ഒപ്പുവയ്ക്കുന്നതോടെ രാജ്യത്ത് ഈവര്‍ഷമുണ്ടായ രണ്ടാമത്തെ ഷട്ട്ഡൗണിന് അന്ത്യമാവും.
കഴിഞ്ഞ വെള്ളിയാഴ്ച സെനറ്റ് അംഗീകരിച്ച ബില്ലാണ് കോണ്‍ഗ്രസ് സഭയില്‍ പാസാക്കിയത്. സര്‍ക്കാര്‍ ഫണ്ടിങ് അവസാനിച്ചതോടെ വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ഷട്ട്ഡൗണ്‍ നിലവില്‍ വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."