HOME
DETAILS

പറമ്പിക്കുളം ആളിയാര്‍: തമിഴ്‌നാട് കരാര്‍ ലംഘനം നടത്തുമ്പോഴും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല

  
backup
February 09 2018 | 13:02 PM

546456442131236-ramesh-chennithala

തിരുവനന്തപുരം: പറമ്പിക്കുളം ആളിയാര്‍ കരാറില്‍ ലംഘനം നടത്തി കേരളത്തിന് അര്‍ഹമായ ജലവിഹിതം തമിഴ്‌നാട് നിഷേധിച്ചിട്ടും ഫലപ്രദമായ ഇടപെടല്‍ നടത്താതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പാലക്കാട് ജില്ലയിലെ കൃഷിക്ക് വന്‍നാശമുണ്ടാകുമ്പോഴും തമിഴ്‌നാട് മുഖ്യമന്ത്രിക്ക് വെറുതെ കത്തയച്ച് കടമ അവസാനിപ്പിക്കുകയാണ് സംസ്ഥാന മുഖ്യമന്ത്രി ചെയ്യുന്നത്.

തമിഴ്‌നാട് കരാര്‍ ലംഘനം പതിവാക്കിയിരിക്കുകയാണ്. കേരളത്തിനുള്ള വിഹിതം തരാതെ അവര്‍ തിരുമൂര്‍ത്തി ഡാമിലേക്ക് വെള്ളം തിരിച്ചു വിടുകയാണ്. ഇത് കാരണം ചിറ്റൂര്‍, പട്ടാമ്പി തുടങ്ങിയ പ്രദേശങ്ങളില്‍ നൂറുകണക്കിന് ഹെക്ടറിലെ കൃഷി നശിക്കുകയാണ്. ഭാരതപ്പുഴ വറ്റി വരണ്ടതു കാരണം രൂക്ഷമായ കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നു.

കരാര്‍ പ്രകാരം ഫെബ്രുവരി 15 വരെ ദിവസവും 400 ക്യൂസെക്‌സ് വെള്ളമാണ് തമിഴ്‌നാട് തരേണ്ടത്. പക്ഷേ ഇപ്പോള്‍ തരുന്നത് ശരാശരി നൂറ് ക്യൂസെക്‌സിന് താഴെയും. ചില ദിവസങ്ങളില്‍ ഇത് 50 ക്യൂസെക്‌സിനും താഴെ പോകുന്നു. ഇന്ന് ചെന്നൈയില്‍ ജോയിന്റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡ് യോഗം ചേരുന്നെങ്കിലും വലിയ പ്രതീക്ഷയൊന്നും വേണ്ട. നേരത്തെ ബോര്‍ഡിന്റെ തീരുമാന പ്രകാരമുള്ള വെള്ളം പോലും വിട്ടുതരുന്നില്ല. ഈ അവസ്ഥയില്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ച് കടമ അവസാനിപ്പിക്കാതെ നേരിട്ട് ചര്‍ച്ച നടത്തി പ്രശ്‌നത്തിന് അടിയന്തിര പരിഹാരമാണുണ്ടാക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് പൊള്ളിയതോടെ ഇടപെട്ട് ട്രംപ്; താല്‍പ്പര്യമില്ലെന്ന് ഇറാന്‍; ഒരേസമയം ഇറാനെയും ഹമാസ്- ഹൂതി വെല്ലുവിളിയും നേരിടാനാകാതെ ഇസ്‌റാഈല്‍ | Israel-Iran live 

International
  •  2 days ago
No Image

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ച സംഭവം; കമ്പനി ഗുരുതര വീഴച്ച വരുത്തി; രണ്ടുപേര്‍ക്കെതിരെ കേസ്

National
  •  2 days ago
No Image

കേരള കോൺഗ്രസ് പിളർപ്പിലേക്ക്; പി.ജെ ജോസഫിന്റെ മകൻ അപു ജോസഫിനെതിരേ പടയൊരുക്കം

Kerala
  •  2 days ago
No Image

റെഡ് അലർട്ട് വഴിമാറി; നിലമ്പൂരിൽ താരാവേശപ്പെരുമഴ

Kerala
  •  2 days ago
No Image

ഇരട്ട ചക്രവാതച്ചുഴികള്‍; അതിശക്തമായ മഴ തുടരും; അഞ്ചിടത്ത് റെഡ് അലര്‍ട്ട്; 11 ജില്ലകള്‍ക്ക് ഇന്ന് അവധി

Kerala
  •  2 days ago
No Image

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

National
  •  2 days ago
No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  2 days ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  2 days ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  2 days ago