HOME
DETAILS
MAL
റബര്‍ പ്രതിസന്ധി: കോട്ടയത്ത് ഉന്നതതല ചര്‍ച്ച
backup
February 09 2018 | 19:02 PM
കോട്ടയം: റബര്‍ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വിനോദ സഞ്ചാര സഹ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നാളെ കോട്ടയത്ത് ഉന്നതതല ചര്‍ച്ച നടത്തും.
പുതുപ്പള്ളിയിലെ റബര്‍ ബോര്‍ഡ് ഓഫിസില്‍ രാവിലെ 11 ന് നടക്കുന്ന ചര്‍ച്ചയില്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെയും റബര്‍ ബോര്‍ഡിലെയും ഉദ്യോഗസ്ഥരും റബര്‍ കര്‍ഷകരുടെ പ്രതിനിധികളും പങ്കെടുക്കും.
റബര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് പുറമേ, സഹകരണ സംഘങ്ങള്‍, കര്‍ഷക സംഘടനകള്‍ തുടങ്ങിയവരെയും കൂടിക്കാഴ്ചക്ക് വിളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."