പ്ലാസ്റ്റിക് നിരോധനത്തിനെതിരേ ശക്തമായ പ്രചാരണം വേണം: ടി നസ്റുദ്ദീന്‍
കണ്ണൂര്‍: കേരളത്തില്‍ എവിടെയും ഇല്ലാത്ത പ്ലാസ്റ്റിക് നിരോധനം കണ്ണൂരില്‍ മാത്രം കൊണ്ടുവന്നതിനെതിരേ വ്യാപാരികള്‍ ശക്തമായ പ്രചാരണം നടത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസ്റുദ്ദീന്‍.
ചെറുകിട സ്ഥാപനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് കാരിബാഗുകള്‍ നിയന്ത്രണ വിധേയമാക്കുന്നതിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് ഉദ്യോഗസ്ഥന് വന്നു പറഞ്ഞാലും വ്യാപാരികള്‍ അനുസരിക്കേണ്ടതില്ല.
നിരോധനം ഏര്‍പ്പെടുത്താന്‍ പാര്‍ലമെന്റിനും നിയമസഭയക്കും മാത്രമേ അധികാരമുള്ളൂ. കണ്ണൂരിലെ വ്യാപാരികള്‍ക്കൊപ്പം ശക്തമായി തന്നെ സംഘടന നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അധ്യക്ഷനായി. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അശ്രഫ് പൂക്കാട് മുഖ്യപ്രഭാഷണം നടത്തി. പുനത്തില്‍ ബാഷിത്, സേതു മാധവന് ജോസഫ് സാമുവല്‍, ടി.ജെ മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."