സാഹിത്യോത്സവത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി കണ്ണന്താനം
കോഴിക്കോട്: കേരള സാഹിത്യോത്സവത്തെ വിമര്‍ശിച്ച് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. തീവ്ര വലതുപക്ഷ സ്വരങ്ങളെ സാഹിത്യോത്സവത്തില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ടെന്ന ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്റെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമര്‍ശനം. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കാത്ത ആളുകളെ പങ്കെടുപ്പിക്കണമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു.
സാഹിത്യോത്സവം ആരുടെയും കുത്തകയല്ലെന്നും വലതുപക്ഷ ലേബല്‍ ചാര്‍ത്തി എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയാണ് ഇത്തരം ഉത്സവങ്ങള്‍. എന്നാലിവിടെ രാജ്യത്തിനെതിരായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുമുണ്ട്. ലിബറല്‍ ചിന്താഗതിയുള്ളവരായിരിക്കണം ഇതില്‍ പങ്കെടുക്കേണ്ടതെന്നും ഇടത്- വലത് വ്യത്യാസമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യോത്സവത്തോടനുബന്ധിച്ചുള്ള മുഖാമുഖത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, മന്ത്രിക്ക് മറുപടിയുമായി ഫെസ്റ്റിവല്‍ ഡയറക്ടറും കവിയുമായ കെ. സച്ചിദാനന്ദന്‍ രംഗത്തെത്തി. മന്ത്രിയുടെ പ്രസ്താവന കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നും ജനാധിപത്യവിരുദ്ധരെ പങ്കെടുപ്പിക്കില്ലെന്നാണ് താന്‍ പറഞ്ഞതെന്നും സച്ചിദാനന്ദന്‍ പ്രതികരിച്ചു. ഒരു പ്രത്യേക ആശയം മാത്രമല്ല ചര്‍ച്ച ചെയ്യുന്നത്. എല്ലാ ആളുകളുടെയും പ്രാതിനിധ്യം ഫെസ്റ്റിവലിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."