ലാവ്‌ലിന്‍ കേസ്: സി.ബി.ഐയുടെ റിവിഷന്‍ ഹരജി മാര്‍ച്ച് ഒന്‍പതിന് പരിഗണിക്കും
കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജി ഹൈക്കോടതി മാര്‍ച്ച് ഒന്‍പതിനു പരിഗണിക്കാന്‍ മാറ്റി.
റിവിഷന്‍ ഹരജി വേഗം തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയേയും മാധ്യമങ്ങളേയും കോടതി വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകന്‍ എം.ആര്‍.അജയന്റെ ഹരജി ഇതോടൊപ്പം പരിഗണിച്ചെങ്കിലും സിംഗിള്‍ബെഞ്ച് തള്ളി.
ഒരു പൗരനെന്ന നിലയിലാണു ഹരജി നല്‍കിയതെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഈ വിഷയത്തില്‍ ഹരജിക്കാരന് എന്താണു താല്‍പര്യമെന്ന് ഹൈക്കോടതി ആരാഞ്ഞപ്പോള്‍ കേസ് വേഗം തീര്‍പ്പാക്കണമെന്നും ഖജനാവിനു നഷ്ടമുണ്ടായ കേസില്‍ സമൂഹത്തിന് താല്‍പര്യമുണ്ടെന്നുമായിരുന്നു അഭിഭാഷകന്റെ മറുപടി. എന്നാല്‍ ഇത്തരമൊരു ആവശ്യം ഹരജിക്കാരന് ഉന്നയിക്കാനാവില്ലെന്നു സി.ബി.ഐയും സര്‍ക്കാരും വാദിച്ചു.
എല്ലാ പൗരന്മാരെയും കോടതി നടപടികളില്‍ ഇടപെടാനനുവദിച്ചാല്‍ നീതി നിര്‍വഹണം സാധ്യമാകില്ല. ഹരജിക്കാരന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ലാവ്‌ലിന്‍ ഹരജി വൈകുന്നതിനെക്കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതു ശ്രദ്ധയില്‍പെട്ടു. ഹരജിക്കാരന്റെ യഥാര്‍ഥ ആവശ്യം മാധ്യമങ്ങളിലൂടെയുള്ള പ്രശസ്തിയാണ്. ജഡ്ജിമാര്‍ക്ക് അവരുടെ ഉത്തരവാദിത്തവും പ്രതിബദ്ധതയുമെന്താണെന്നു വ്യക്തമായ ധാരണയുണ്ട്.
കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും തീര്‍പ്പാക്കണമെന്നും അറിയാം. കോടതി നടപടികള്‍ എങ്ങനെ നിയന്ത്രിക്കണമെന്നും അറിയാം. ചാനല്‍ ചര്‍ച്ചകള്‍ക്കോ മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കോ ഇക്കാര്യത്തില്‍ കോടതികളെ സ്വാധീനിക്കാന്‍ കഴിയില്ല.
ചാനലുകള്‍ കേസുകളെ ആഘോഷമാക്കുകയാണ്. കേസുകള്‍ എങ്ങനെ പരിഗണിക്കണം, എങ്ങനെ തീര്‍പ്പാക്കണം എന്നൊന്നും മാധ്യമങ്ങള്‍ പറഞ്ഞു തരികയോ പഠിപ്പിക്കുകയോ വേണ്ടെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. ഫെബ്രുവരി 21ന് വാദം തുടങ്ങാമെന്ന് സി.ബി.ഐ അറിയിച്ചെങ്കിലും പ്രതിഭാഗത്തിന്റെ വാദം കൂടി കണക്കിലെടുത്താണ് മാര്‍ച്ച് ഒന്‍പതിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."