ശശികലയുടെ തന്ത്രങ്ങള്‍ പനീര്‍ ശെല്‍വത്തിന് തിരിച്ചടിയായി
ചെന്നൈ: ഒടുവില്‍ തമിഴ്‌നാട് ജനതയുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും കണക്കുകൂട്ടലുകളും പ്രവചനങ്ങളും തെറ്റി. ശശികലയുടെ പിന്‍ഗാമിയും ബിനാമിയുമായ എടപ്പാടി പളനിസാമിയെ ഗവര്‍ണര്‍ വിദ്യാസാഗര്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചതോടെ മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്റെ കരുനീക്കങ്ങള്‍ പാളി. തനിക്ക് 124 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന രേഖകളുമായി മൂന്നുതവണ ഗവര്‍ണറെ കണ്ടു ധരിപ്പിച്ച പളനിസാമിയെ ഒടുവില്‍ ഗവര്‍ണര്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. പളനിസാമി നിയമസഭയില്‍ 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം.
234 അംഗ നിയമസഭയില്‍ അണ്ണാ ഡി.എം.കെക്ക് 134 അംഗങ്ങളാണുള്ളത്. ഇതില്‍ പത്തുപേര്‍ മാത്രമാണ് ഒ. പനീര്‍ ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന എം.എല്‍.എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ പത്തുദിവസമായി തടവില്‍ പാര്‍പ്പിച്ചാണ് ശശികല വിഭാഗം പനീര്‍ ശെല്‍വത്തിനെ മുട്ടുകുത്തിച്ചത്. എം.എല്‍.എമാരെ പുറത്തുവിട്ടാല്‍ പനീര്‍ ശെല്‍വം വിഭാഗം വലയിലാക്കുമെന്ന ഭയത്തിലായിരുന്നു ശശികല വിഭാഗം.
ഗവര്‍ണര്‍ എടപ്പാടി പളനിസാമിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുന്നതുവരെ റിസോര്‍ട്ടില്‍ നിന്നും ഇറങ്ങില്ലെന്ന എം.എല്‍.എമാരുടെ വാശിക്ക് ഒടുവില്‍ വിജയം കാണുകയായിരുന്നു.
പത്ത് എം.എല്‍.എമാരുടെ പിന്തുണയുറപ്പിച്ച മുഖ്യമന്ത്രി പനീര്‍ ശെല്‍വം തന്നെ പിന്തുണക്കുമെന്നുറപ്പുള്ള നാല്‍പതോളം എം.എല്‍.എമാരുടെ പിന്തുണ നേടുന്നതിനു കാര്യപ്രസക്തമായ നീക്കങ്ങളൊന്നും നടത്തിയില്ല.
ഡി.എം.കെ (89), കോണ്‍ഗ്രസ് (9), മുസ്്‌ലിംലീഗ് (1) എന്നീ പാര്‍ട്ടികളുടെ രേഖാമൂലമുള്ള പിന്തുണ നേടാനും പനീര്‍ ശെല്‍വം ശ്രമിച്ചില്ല.
അതേസമയം ഈ പാര്‍ട്ടികള്‍ നിയമസഭയില്‍ ബലപരീക്ഷണമുണ്ടായാല്‍ ഒ.പനീര്‍ ശെല്‍വത്തെ സഹായിക്കാമെന്ന് വാക്കാല്‍ ഉറപ്പുനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."