HOME
DETAILS
MAL
സ്വദേശി വനിതകള്‍ക്ക് വിദേശികളില്‍ ജനിച്ച കുട്ടികള്‍ക്ക് സഊദി പൗരത്വം നല്‍കുന്നു
backup
February 10 2018 | 05:02 AM
ജിദ്ദ: സ്വദേശി വനിതകള്‍ക്ക് വിദേശികളില്‍ ജനിച്ച കുട്ടികള്‍ക്ക് സഊദി പൗരത്വം നല്‍കുന്നു. പൗരത്വ നിയമ ഭേതഗതിക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറാ കൗണ്‍സിലാണ് അംഗീകാരം നല്‍കിയത്.
സഊദി വനിതകള്‍ക്ക് വിദേശിയായ ഭര്‍ത്താവില്‍ ജനിച്ച കുട്ടികള്‍ക്ക് ഇതുപ്രകാരം സഊദി പൗരത്വം ലഭിക്കും. അതേസമയം സഊദി വനിതകള്‍ക്ക് വിദേശികള്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പൗരത്വം നല്‍കണമെന്ന നിര്‍ദേശവും ശൂറാ കൗണ്‍സില്‍ പഠിച്ചു വരികയാണ്. ഉന്നതാധികാര സമിതിയുടെ കൂടി അംഗീകാരം ലഭിച്ചാല്‍ മാത്രമേ പുതിയ പൗരത്വ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ.
പ്രധാനമായും അഞ്ചു നിബന്ധനകള്‍ക്ക് വിധേയമായായിരിക്കും പൗരത്വം നല്‍കുക.
- പൗരത്വം നല്‍കപ്പെടുന്ന വ്യക്തിക്ക് പ്രായപൂര്‍ത്തിയാകണം
- തുടര്‍ച്ചയായി പത്ത് വര്‍ഷം സഊദിയില്‍ കഴിഞ്ഞവരായിരിക്കണം.(എന്നാല്‍ പഠന ആവശ്യത്തിനോ, മാതാപിതാക്കള്‍ വിദേശത്ത് ജോലി ചെയ്യുന്ന കാരണത്താലോ വിദേശത്ത് പോയവര്‍ക്ക് ഇളവ് അനുവദിക്കും.)
- പിതാവ് ഏത് രാജ്യത്തെ പൗരനാണോ, ആ രാജ്യത്ത് നിന്നുള്ള പൗരത്വം വേണ്ടെന്ന് വെക്കണം.
- ക്രിമിനല്‍ പശ്ചാത്തലമുള്ളവരോ, സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആറു മാസത്തില്‍ കൂടുതല്‍ തടവ് ശിക്ഷ അനുഭവിച്ചവരോ ആകരുത്.
- അറബ് ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."