വര്‍ക്ഷോപ്പിന് നേരെ ബോംബെറിഞ്ഞു
പേരാമ്പ്ര: കുറ്റ്യാടി ഉള്ള്യേരി സംസ്ഥാന പാതയില്‍ കൈതക്കല്‍ പ്രവര്‍ത്തിക്കുന്ന അഞ്ജലി ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പിന് നേരെ ബോബെറിഞ്ഞു.
ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബ് എറിഞ്ഞാണ് വര്‍ഷോപ്പ് തകര്‍ക്കാന്‍ ശ്രമം നടന്നത്.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് കൈതക്കല്‍ ടൗണില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തിനു നേരെ ആക്രമണമുണ്ടായത്.
ഷോപ്പിനകത്തേക്ക് തീപ്പന്തമെറിഞ്ഞ് നശിപ്പിക്കാനും ശ്രമമുണ്ടായി. എരവട്ടുരിലെ ബസ് സ്റ്റോപ്പ് തകര്‍ത്ത സംഭവത്തില്‍ അഞ്ജലി വര്‍ക്ക്ഷോപ്പ് ഉടമ ഗിരീഷ് കുമാറിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഗിരീഷ് സ്ഥലത്തില്ലാത്ത ദിവസമാണ് സംഭവം നടന്നതെന്ന വെളിച്ചത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഗിരീഷിന്റെ സ്ഥാപനം തകര്‍ക്കാന്‍ ശ്രമമുണ്ടായത്. പൊലിസ് ഉഗ്രശേഷിയുള്ള രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു.നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
സംഭവത്തെ തുടര്‍ന്ന് കൈതക്കല്‍ ടൗണില്‍ ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."