വായനയെ മാറ്റിനിര്‍ത്തി പുരോഗതി പ്രാപിക്കാനാവില്ല: ഹൈദരലി ശിഹാബ് തങ്ങള്‍
നാദാപുരം: ആധുനിക സംവിധാനങ്ങള്‍ എത്ര വളര്‍ന്നാലും വായനയെ മാറ്റിനിര്‍ത്തി വിജയം വരിക്കാന്‍ കഴിയില്ലെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് നേതാവ് പി. ശാദുലി രചിച്ച ആത്മീയ സഞ്ചാരം, അണയാത്ത ദീപങ്ങള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനം നാദാപുരത്തു നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരുടെ ഉയരങ്ങള്‍ നിശ്ചയിക്കുന്നത് മനസ്സിനുള്ളിലെ വിജ്ഞാനത്തിന്റെ സ്ഫുരണങ്ങള്‍ ജ്വലിക്കുമ്പോഴാണെന്നും വായനയാണ് അതിനു ഏറ്റവും നല്ല ഉപാധിയെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടണ്ടി പുസ്തകംഏറ്റുവാങ്ങി. അഹ്മദ് പുന്നക്കല്‍ അധ്യക്ഷനായി. ചന്ദ്രിക മുന്‍ പത്രാധിപര്‍ ടി.പി ചെറൂപ്പ പുസ്തകം പരിചയപ്പെടുത്തി.
മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, കെ.സി അബു, കുറുക്കോളി മൊയ്തീന്‍, അഹ്മദ്കുട്ടി ഉണ്ണികുളം, ഇബ്രാഹിം സഖാഫി കുമ്മോളി, കൊടക്കല്‍ കോയക്കുഞ്ഞിത്തങ്ങള്‍, സി.വി.എം വാണിമേല്‍, അഡ്വ. കെ. പ്രവീണ്‍കുമാര്‍, സഈദ് തളിയില്‍, പി. അമ്മദ് മാസ്റ്റര്‍, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ് സംസാരിച്ചു.
പാണാറത്ത് കുഞ്ഞിമുഹമ്മദ്, എം.എ മൗലവി, സി.വി കുഞ്ഞികൃഷ്ണന്‍, എന്‍.കെ മൂസ്സ മാസ്റ്റര്‍, അബ്ദുല്ല വയലോളി,വി.വി മുഹമ്മദലി,ഹാരിസ് കൊത്തിക്കുടി, മണ്ടേണ്ടാടി ബഷീര്‍, സി.കെ നാസര്‍ എസ്.പി.എംതങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."