സൗജന്യ കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം നാളെ
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി കൊയര്‍ സിറ്റി സഹകരണത്തോടെ പുന്നപ്രയില്‍ നിര്‍മിച്ച സൗജന്യ കുടിവെള്ള പദ്ധതിയുടെയും മിനി കണ്വന്ഷന് സെന്ററിന്റെയും ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്വന്ഷന് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമ്പൂര്‍ണ സൗരോര്‍ജ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യ കുടിവെള്ള പദ്ധതിയാണിത്. തീരദേശത്തെയും അവിടുത്തെ സുനാമി കോളനിയിലെയും ശുദ്ധജലക്ഷാമം മനസിലാക്കിയാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് കെ കെ ശശി പറഞ്ഞു. സോളാര്‍ പ്ലാന്റ് കെ സി വേണുഗോപാല്‍ എം പി നിര്‍വഹിക്കും.
സൗജന്യ ജലസംഭരണി ക്യാന്‍ വിതരണം റോട്ടറി അസി. ഗവര്‍ണര്‍ ഡോ. ടീന ആന്റണി നിര്‍വഹിക്കും. കണ്വന്ഷന് സെന്റര്‍ ഉദ്ഘാടനം ആലുവ യു സി കോളജ് അസി. പ്രൊഫ. സിമി പുഷ്പന് നിര്‍വഹിക്കും.
ഫോട്ടോ അനാശ്ചാദനം പ്രമുഖ അഭിഭാഷകന് സുനില്‍ മഹേശ്വരന്‍പിള്ള നിര്‍വഹിക്കും. എ.എ ഷുക്കൂര്‍, തോമസ് ആന്റോ പുളിക്കല്‍, ഡോ. ടീന ആന്റണി, പുന്നപ്ര സൗത്ത് പഞ്ചായത്ത് അംഗം കെ.കെ ലത, കെ.കെ ശശി സംസാരിക്കും. തോമസ് ആന്റോ പുളിക്കല്സ സിജുജോയി, മഹാദേവന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."