ഗൗരി നേഹയുടെ മരണം; ഡി.ഡി.ഇ നിര്‍ദേശത്തിനെതിരേ പ്രിന്‍സിപ്പല്‍
കൊല്ലം: ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്തതിനെ തുടര്‍ന്ന് പുറത്താക്കാനുള്ള ഡി.ഡി.ഇ നിര്‍ദേശത്തിനെതിരേ ട്രിനിറ്റിലൈസിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ രംഗത്ത്.
തന്നെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ല. മാനേജര്‍ക്കാണ് അതിനുള്ള അധികാരമെന്നും പ്രിന്‍സിപ്പല്‍ ജോണ്‍ പറഞ്ഞു. 60 വയസ് കഴിഞ്ഞുവെന്നത് ഐ.സി.എസ്.സി സിലബസുള്ള സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ബാധകമല്ല. ഡി.ഡി.ഇ തനിക്കെതിരായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.
പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ മാനേജര്‍ക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. പ്രതികളായ അധ്യാപികമാരെ വരവേല്‍ക്കാന്‍ മുന്നില്‍നിന്ന അധ്യാപകര്ക്കെതിരേ കേസെടുക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിക്കുമെന്നാണ് സൂചന.
അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."