HOME
DETAILS

ജലമലിനീകരണത്തിനെതിരേ അര്‍ജുന്‍ നീന്തിയത് 20 കി.മീറ്റര്‍

  
backup
February 11 2018 | 03:02 AM

%e0%b4%9c%e0%b4%b2%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%85%e0%b4%b0

കൊച്ചി: ജലസംരക്ഷണം, മാലിന്യമുക്തമായ ജലാശയം എന്നീ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പത്താംക്ലാസുകാരനായ അര്‍ജുന്‍ സന്തോഷ് നീന്തിയത് 20 കിലോമീറ്റര്‍. ആലപ്പുഴ ചേര്‍ത്തലയിലെ പെരുമ്പളം ദ്വീപില്‍നിന്ന് രാവിലെ 9.30ന് ആരംഭിച്ച നീന്തല്‍ അവസാനിച്ചത് ഉച്ചക്ക് 1.30നാണ്. എറണാകുളം മറൈന്‍ ഡ്രൈവ് ജെട്ടിയിലാണ് നീന്തല്‍ അവസാനിപ്പിച്ചത്. റോട്ടറി കൊച്ചിന്‍ മിഡ്ടൗണിന്റെ വേവ് ജലസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു സാഹസിക നീന്തല്‍. ആഴമേറിയ വേമ്പനാട്ടു കായലും കൊച്ചിക്കായലും നീന്തിക്കയറിയ അര്‍ജുനെ സ്വീകരിക്കാന്‍ മറൈന്‍ ഡ്രൈവില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നേരിട്ടെത്തിയിരുന്നു. നൂറുകണക്കിനാളുകളുടെ കരഘോഷങ്ങള്‍ക്കും വാദ്യമേളങ്ങള്‍ക്കും ഇടയിലേക്കാണ് അര്‍ജുന്‍ നീന്തിയെത്തിയത്. എം.എ ആരിഫ് എം.എല്‍.എയാണ് പെരുമ്പളം മാര്‍ക്കറ്റ് ജെട്ടിയില്‍ നീന്തല്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. തുടര്‍ന്ന് നീന്തല്‍ വിദഗ്ധര്‍ കയറിയ ബോട്ടുകളുടെയും വള്ളങ്ങളുടെയും അകമ്പടിയോടെയാണ് അര്‍ജുന്‍ കൊച്ചിയിലേക്കു നീന്തിയത്. ജലാശയങ്ങള്‍ എത്രത്തോളം മലിനമാണ് എന്നതിനു താന്‍ നീന്തിയ കായലുകള്‍ ഉദാഹരണങ്ങളാണെന്ന് അര്‍ജുന്‍ മാധ്യമങ്ങളോടു പറഞ്ഞു.
അര്‍ജുന്‍ സന്തോഷിന്റെ നീന്തല്‍ ജനമനസ്സുകളില്‍ ജലമലിനീകരണത്തിനെതിരേയുള്ള ആശയം പകര്‍ന്നുനല്‍കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് മറൈന്‍ ഡ്രൈവില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ചൂണ്ടിക്കാട്ടി. ജലവും മണ്ണും അന്തരീക്ഷവും മലിനമാകുന്നത് ഗുരുതര സ്ഥിതിവിശേഷമാണുണ്ടാക്കുന്നത്.
കൃഷി ചെയ്യുക എന്നതു മാത്രമാണ് ഇത് ഇല്ലാതാക്കാനുള്ള പോംവഴി. മാലിന്യനിര്‍മാര്‍ജനത്തിന് ആര് എന്തു ശ്രമങ്ങള്‍ നടത്തിയാലും സര്‍ക്കാര്‍ പൂര്‍ണമായി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ റോട്ടറി കൊച്ചിന്‍ മിഡ്ടൗണ്‍ പ്രസിഡന്റ് അനില്‍ വര്‍മ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വിനോദ് കുട്ടി, ബി.ആര്‍ അജിത് എന്നിവര്‍ സംസാരിച്ചു. സുബിന്‍ തോമസ് എടയാടി സ്വാഗതവും റോട്ടറി മിഡ്ടൗണ്‍ സെക്രട്ടറി ജനാര്‍ദന പൈ നന്ദിയും പറഞ്ഞു.
നീന്തല്‍ പരിശീലകന്‍ പെരുമ്പളം പനയ്ക്കല്‍ വീട്ടില്‍ പി.ജി സന്തോഷ് കുമാറിന്റെയും ബീനയുടെയും മകനായ അര്‍ജുന്‍ ചെറുപ്പത്തിലേ നീന്തല്‍ പരിശീലിച്ചിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യാ സ്‌കൂളില്‍ വിദ്യാര്‍ഥിയാണ്. പെരുമ്പളം ദ്വീപിലേക്ക് പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അര്‍ജുന്‍ നടത്തിയ നീന്തല്‍സമരം രണ്ടുവര്‍ഷം മുന്‍പ് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  13 hours ago