HOME
DETAILS
MAL
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പുരോഗതി അവലോകനം നടത്തി
backup
February 17 2017 | 06:02 AM
പെരിന്തല്‍മണ്ണ: പദ്ധതി നിര്‍വഹണം യഥാസമയം നടപ്പിലാക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ കഴിഞ്ഞ യോഗത്തിന്റെ തീരുമാനപ്രകാരം പെരിന്തല്‍മണ്ണയില്‍ ബ്ലോക്ക് തലത്തില്‍ പുരോതി അവലോകനം നടന്നു.
ജില്ലാ ആസൂത്രണ സമിതി അംഗം സി.എച്ച് ജമീല അധ്യക്ഷയായി. ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍.കെ ശ്രീലത അവലോകനയോഗത്തിന് നേതൃത്വം നല്കി. ലോകബാങ്ക് ജില്ലാ കോര്‍ഡിനേറ്റര്‍ വിനോദ്, താഴേക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍, ഐ.കെ.എം പ്രതിനിധി ഹാരിസ്, ജില്ലാ വനിതാ ക്ഷേമ ഓഫിസര്‍ രജനി, ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസര്‍ സുധാകരന്, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ.എം സുജാത തുടങ്ങിയവര്‍ പങ്കെടുത്തു. നിര്വഹണോദ്ദ്യോഗസ്ഥരുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."