HOME
DETAILS
MAL
കേരള ബാങ്ക്: ആശങ്കവേണ്ടെന്ന് കടകംപള്ളി
backup
February 11 2018 | 03:02 AM
കണ്ണൂര്‍: കേരള ബാങ്ക് സംബന്ധിച്ചു ആശങ്ക വേണ്ടെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്. സഹകാരികളുമായി പ്രാഥമിക ചര്‍ച്ച നടത്തിയതിനു ശേഷമാണ് കേരള ബാങ്ക് രൂപീകരണവുമായി മുന്നോട്ടുപോയത്. ഇപ്പോള്‍ ഉയര്‍ന്നു വന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് ദൂരീകരിക്കാന്‍ തയാറാണ്.
സഹകരണ മേഖല മത്സരിക്കുന്നത് ന്യൂജെന്‍ ബാങ്കുകളോടാണ്. ഈ നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. സംസ്ഥാനത്തെ സഹകരണേതര ബാങ്കുകളില്‍ ഒന്നര ലക്ഷം കോടിയുടെ എന്‍.ആര്.ഐ നിക്ഷേപമാണുള്ളത്. ഇതിന്റെ പകുതി സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ വലിയ മാറ്റമുണ്ടാകും.
കേരള ബാങ്ക് സംബന്ധിച്ചു സര്‍ക്കാരിന് ഒരു പിടിവാശിയും ഇല്ലെന്നും സഹകരണ മേഖലയുമായി ബന്ധപ്പെടുന്നവരുമായി ഇനിയും ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."