വിദ്യാഭ്യാസ വായ്പ: തിരിച്ചടവ് ധനസഹായ പദ്ധതി പാളുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് ധനസഹായ പദ്ധതി പാളുന്നു. പദ്ധതി പ്രഖ്യാപിച്ചിട്ട് ആറുമാസം പിന്നിട്ടിട്ടും നാളിതുവരെ ഒരു വിദ്യാര്‍ഥിക്കുപോലും പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടില്ല.
കഴിഞ്ഞ മെയില്‍ സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രണ്ടഖ്യാണ്ടപിച്ചതാണ് വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായപദ്ധതി. വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ രക്ഷിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്.
കടക്കെണിയിലായവര്‍ ഓണ്‍ലൈനായി അപേക്ഷിച്ച് ബാങ്കില്‍ 40 ശതമാനം തുകയടച്ച് പദ്ധതിയില്‍ അംഗമാകണമെന്നും ബാക്കി 60 ശതമാനം തുക ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. ഫലത്തില്‍ പദ്ധതികൊണ്ടു വിദ്യാര്‍ഥികള്‍ക്ക് യാതൊരു സഹായവും ഇതുവരെ ലഭിച്ചില്ല.
അതിനിടെ പദ്ധതിയെ മുതലെടുക്കാനാണ് ബാങ്കുകളുടെ ശ്രമം. ലോണ്‍ തുക പെരുപ്പിച്ച് പദ്ധതിയുടെ യഥാര്‍ഥ പ്രയോജനം ഗുണഭോക്താക്കളോട് മറച്ചുവച്ചാണ് കൊള്ളയ്ക്ക് ബാങ്കുകള്‍ കളമൊരുക്കുന്നത്.
പദ്ധതിയില്‍ ചേരുന്നതിനായുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ ലോണ്‍ സംബന്ധിച്ച നിലവിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. ഇതിനായി സമീപിക്കുന്ന രക്ഷിതാക്കളോട് ലോണ്‍ ബാധ്യത ഇരട്ടിയാക്കിയാണ് ബാങ്കുകാര്‍ പറയുന്നത്.
ഉദാഹരണത്തിന് നാലുലക്ഷം വായ്പയെടുത്തിട്ടുള്ള ഒരാളുടെ നിലവിലെ ബാധ്യത എട്ടുലക്ഷമാണെങ്കില്‍ മുതലിന്റെ 40 ശതമാനമായ 1.6 ലക്ഷം രൂപ ഗുണഭോക്താക്കളും ബാക്കി 2.4 ലക്ഷം സര്‍ക്കാരും അടയക്കും. പലിശ തുകയായ നാലുലക്ഷം രൂപ ബാങ്ക് ഒഴിവാക്കുകയും വേണമെന്നതാണ് വ്യവസ്ഥ.
എന്നാല്‍ പല ബാങ്കുകളും പലിശതുക കൂടി കൂട്ടി മുതല്‍ ഇരട്ടിയാക്കിയാണ് ഗുണഭോക്താക്കള്‍ക്ക് ലോണ്‍ വിവരങ്ങള്‍ നല്‍കുന്നത്. എട്ടുലക്ഷം രൂപയാണ് മുതലെന്ന് ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് അതിന്റെ 40 ശതമാനം 4.8 ലക്ഷം ഉടന്‍ അടയ്ക്കണമെന്നും ബാങ്കുകാര്‍ പറയുന്നു. ആകെ നാലു ലക്ഷം രൂപ വായ്പയെടുത്തവരോട് 4.8 ലക്ഷം അടച്ചാലേ ലോണ്‍ ക്ലോസ് ചെയ്യാന്‍ പറ്റുകയുള്ളൂ എന്ന് പറയുമ്പോള്‍ പദ്ധതിയില്‍ ചേരാതെ ഗുണഭോക്താക്കള്‍ സ്ഥലം വിടുകയാണ് ചെയ്യുന്നത്.
കടക്കെണിയില്‍പ്പെട്ട എട്ടുലക്ഷം പേരില്‍ അരലക്ഷത്താളം പേര്‍ മാത്രമാണ് ഇതുവരെ അപേക്ഷ നല്‍കിയിട്ടുള്ളതെന്നും കണക്കുകള്‍ പറയുന്നു.
സഹായ പദ്ധതിയില്‍ ചേരാന്‍ ഇക്കഴിഞ്ഞ ജനുവരി 31 വരെ സമയം നീട്ടി നല്‍കിയിരുന്നു. എന്നാല്‍ പദ്ധതിക്ക് വേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്ന 900 കോടി രൂപ ഇത്തവണത്തെ ബജറ്റില്‍ നീക്കിവച്ചിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."