അട്ടപ്പാടിയില്‍ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും
പാലക്കാട്: പട്ടിണിയില്ലാത്ത അട്ടപ്പാടി എന്ന ജില്ല പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറുമാസത്തിനുള്ളില്‍ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ഭക്ഷണം പാകം ചെയ്ത് പ്രദേശത്തെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ വീടുകളില്‍ എത്തിക്കുമെന്ന് പിന്നോക്കക്ഷേമ-നിയമ-സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരിയും ഉദ്യോഗസ്ഥരുമായും ജില്ലയിലെ പ്രധാന വിഷയങ്ങളില്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട ഓഡിറ്റ് പരാമര്‍ശം സാധൂകരിക്കാനുളള നടപടി സ്വീകരിക്കുമെന്നും മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. ജില്ലയിലെ എച്ച്.ഐ.വി ബാധിതര്‍ക്കായി ജില്ല പഞ്ചായത്ത് നടത്തിവരുന്ന ഭക്ഷ്യധാന്യ വിതരണത്തിനുപുറമേ ഈ രോഗബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പരിപാടി സര്‍ക്കാര്‍ ഏറ്റെടുക്കും.
പാലക്കാട് ജില്ലയിലെ കോര്‍പ്പസ് ഫണ്ട് ജില്ലാ തല കമ്മിറ്റിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ കൂടി ഉള്‍പ്പെടുത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായി. നിലവില്‍ ജില്ലാ കലക്ടര്‍, എസ്.ടി വെല്‍ഫെയര്‍ ഓഫിസര്‍, എസ്.സി വെല്‍ഫെയര്‍ ഓഫിസര്‍, പ്ലാനിംഗ് ഓഫിസര്‍ തുടങ്ങിയവരാണ് ഉള്ളത്. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലയില്‍ എത്തിയ മന്ത്രിക്ക് ജില്ല പഞ്ചായത്ത് ജീവനക്കാര്‍ സ്വീകരണവും നല്‍കി. ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ്, അഡ്വ. കെ ശാന്തകുമാരി, വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, ജില്ലപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനുമോള്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ്, സെക്രട്ടറി ടി.എസ് മജീദ്, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ബാബുരാജ്, ഫിനാന്‍സ് ഓഫിസര്‍ സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."