HOME
DETAILS

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

  
October 02, 2024 | 4:08 PM

Israel Imposes Travel Ban on UN Secretary-General

ടെല്‍ അവീവ്: ഇസ്‌റാഈല്‍ യുഎന്‍ തലവന്‍ അന്റോണിയോ ഗുട്ടറസിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. അന്റോണിയോ ഗുട്ടറസ് ഇറാന്റെ മിസൈല്‍ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിച്ചില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ചൂണ്ടിക്കാട്ടി. മാത്രമല്ല അന്റോണിയോ ഗുട്ടറസ് ഭീകരവാദികളെ പിന്തുണയ്ക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. 

ഇസ്‌റാഈലിനെതിരായ ഇറാന്റെ ആക്രമണത്തെ അപലപിക്കാന്‍ കഴിയാത്ത ആര്‍ക്കും രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ലെന്ന് കാറ്റ്‌സ് വ്യക്തമാക്കി. ഒക്‌ടോബര്‍ 7ന് ഹമാസ് നടത്തിയ കൂട്ടക്കൊലയെയും ലൈംഗിക അതിക്രമങ്ങളെയും ഇതുവരെ അപലപിച്ചിട്ടില്ലാത്ത ഒരു സെക്രട്ടറി ജനറലാണ് ഗുട്ടറസെന്നും, ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനുള്ള ഒരു ശ്രമത്തിനും അദ്ദേഹം നേതൃത്വം നല്‍കിയിട്ടില്ലെന്നും കാറ്റ്‌സ് പറയുന്നു. മാത്രമല്ല ഗുട്ടറസ് തീവ്രവാദികള്‍ക്കും ബലാത്സംഗക്കാര്‍ക്കും പിന്തുണ നല്‍കുന്നുവെന്നും, ഗുട്ടറസ് ഉണ്ടായാലും ഇല്ലെങ്കിലും തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നത് ഇസ്‌റാഈല്‍ തുടരുമെന്നും ദേശീയ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുമെന്നും കാറ്റ്‌സ് വ്യക്തമാക്കി. 

ഇറാന്‍, ഹമാസ്, ഹിസ്ബുല്ല എന്നിവരുമായുള്ള ഇസ്‌റാഈലിന്റെ പോരാട്ടത്തില്‍ യുഎന്‍ തലവനായ ഗുട്ടറസ് ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്ന് ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവ് അലക്‌സ് ഗാന്‍ഡ്‌ലര്‍ പറഞ്ഞു. ഗുട്ടറസ് എപ്പോഴും അവര്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്തത്. ഇസ്‌റാഈലിലെ സാധാരണക്കാര്‍ക്ക് നേരെ കഴിഞ്ഞ ദിവസം പോലും വെടിയുതിര്‍ത്തിട്ടും അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ഗുട്ടറസ് തയ്യാറായില്ലെന്നും അലക്‌സ് ഗാന്‍ഡ്‌ലര്‍ വ്യക്തമാക്കി.

ഇസ്‌റാഈലിനെതിരെ കഴിഞ്ഞ ദിവസമാണ് ഇറാന്‍ മിസൈലാക്രമണം നടത്തിയത്. 181 ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്‌റാഈലിനെ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തത്. എന്നാല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്‌റാഈല്‍ അറിയിച്ചു. തിരിച്ചടിയ്ക്കാന്‍ ശ്രമിച്ചാല്‍ മറുപടി കനത്തതാകുമെന്ന് ഇറാന്‍ ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി. അതേസമയം ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്.

Israel has announced a travel ban on the UN Secretary-General, citing concerns over the official's stance on regional conflicts, in a move likely to escalate diplomatic tensions between Israel and the United Nations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  7 days ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  7 days ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  7 days ago
No Image

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

Kuwait
  •  7 days ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  7 days ago
No Image

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം

National
  •  7 days ago
No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  7 days ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  7 days ago
No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  7 days ago