HOME
DETAILS

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

  
Web Desk
October 02, 2024 | 9:38 AM

rationcard-mustering-oct 3 to 8- check these things

മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് നാളെ മുതല്‍ 8 വരെ നടക്കും. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്കാണ് മസ്റ്ററിങ് നടക്കുക. 

കാര്‍ഡില്‍ പേരുള്ളവരെല്ലാം റേഷന്‍ കടകളിലെത്തി ഇപോസ് യന്ത്രത്തില്‍ വിരല്‍ പതിച്ച് മസ്റ്ററിങ് നടത്തണം. അതേസമയം ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഇപോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ച് റേഷന്‍ വാങ്ങിയവര്‍ മസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഫെബ്രുവരിയിലും മാര്‍ച്ചിലും മസ്റ്ററിങ് നടത്തിയവരും ഇനി ചെയ്യേണ്ടതില്ല. 

കടകളില്‍ എത്താന്‍ കഴിയാത്ത കിടപ്പു രോഗികള്‍, ശാരീരികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവരുടെ ഇമസ്റ്ററിങ് വീടുകളില്‍ എത്തി നടത്തും. സൗജന്യ റേഷന്‍ ലഭിക്കുന്നവരുടെ ഇകെവൈസി അപ്‌ഡേഷന്‍ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണ് മസ്റ്ററിങ് നടത്തുന്നത്. 

മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി പരിശോധിക്കാം. ഇതിനായി epos.kerala.gov.in/SRC_Trans_Int.jsp വെബ്‌സൈറ്റില്‍  കയറി റേഷന്‍ കാര്‍ഡ് നമ്പര്‍ അടിച്ചു കൊടുക്കുക. തുടര്‍ന്ന് സബ്മിറ്റ് ചെയ്താല്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ പേര് വിവരം ലഭിക്കും. ഓരോ  അംഗത്തിന്റെയും പേരിന് നേരെ വലതു ഭാഗത്ത് അവസാനമായി EKyc സ്റ്റേറ്റസ് കാണാം. അതില്‍ Done എന്നാണ് കാണുന്നത് എങ്കില്‍ അവര്‍ മസ്റ്ററിങ് നടത്തിയിട്ടുണ്ട് എന്നര്‍ഥം.

എന്നാല്‍ Not Done എന്നാണെങ്കില്‍ ഇല്ല എന്നര്‍ഥം. അവരാണ് റേഷന്‍ കടകളില്‍ പോയി മസ്റ്ററിങ് നടത്തേണ്ടത്. ഇന്ത്യയില്‍ എവിടെ വച്ചും മസ്റ്ററിങ് ചെയ്യാം. ഒരു കുടുംബത്തിലെ എല്ലാവരും ഒരേ സമയമെത്തി മസ്റ്ററിങ് നടത്തേണ്ടതില്ല. മസ്റ്ററിങ്ങിന് വരുമ്പോള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം.

EKYC Mastering for Ration Card Holders in Kerala

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  3 days ago
No Image

കുവൈത്തില്‍ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു

Kuwait
  •  3 days ago
No Image

വിജയസാധ്യത കുറവ്; 8,000 സീറ്റുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി 

Kerala
  •  3 days ago
No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  3 days ago
No Image

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

oman
  •  3 days ago
No Image

മുസ്ലിം ബ്രദർഹുഡിനെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിക്കും; യാഥാർത്ഥ്യമാകുന്നത് വലതുപക്ഷത്തിന്റെ ദീർഘകാല ആവശ്യം

International
  •  3 days ago
No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  3 days ago
No Image

ഇരട്ട ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  3 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  3 days ago