HOME
DETAILS

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

  
October 02, 2024 | 10:00 AM

Heavy Rain alert in kerala-latest info

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

അതേസമയം ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ രണ്ടു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, ജില്ലകള്‍ക്ക് പുറമേ കോട്ടയത്തും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യതയുള്ളത് കൊണ്ട് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

heavy rain alert in kerala today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുസ്ഥിര വികസനം ചര്‍ച്ച ചെയ്യാന്‍ ബഹ്‌റൈനില്‍ ആഗോള ഫോറം

bahrain
  •  3 days ago
No Image

ആസിഡ് ആക്രമണം: പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി ഇരയ്ക്ക് നൽകിക്കൂടെ? കർശന നിയമനിർമ്മാണത്തിന് സുപ്രീം കോടതി നിർദ്ദേശം

Kerala
  •  3 days ago
No Image

ഈ തൊഴിൽ മേഖലയിലെ സ്വദേശിവൽക്കരണം 55 ശതമാനമാക്കി സഊദി; നിയമം ലംഘിച്ചാൽ കനത്ത പിഴ

Saudi-arabia
  •  3 days ago
No Image

പറയാനുള്ളത് നേതൃത്വത്തോട് പറയും; 'ദുബൈയിലെ ചർച്ച' മാധ്യമ സൃഷ്ടിയെന്നും ശശി തരൂർ

Kerala
  •  3 days ago
No Image

ബഹ്‌റൈന്‍-യുകെ സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ചര്‍ച്ച

bahrain
  •  3 days ago
No Image

ഇന്ത്യയുടെ കയറ്റുമതിയുടെ 99 ശതമാനം ഉത്പന്നങ്ങള്‍ക്കും വിപണി പ്രവേശനം; യൂറോപ്യന്‍ യൂനിയനുമായുള്ള കരാറിലെ പ്രധാന വ്യവസ്ഥകള്‍ ഇങ്ങനെ

Kerala
  •  3 days ago
No Image

അനുമതി ഇല്ലാതെ ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും; നോട്ടിസ് ലഭിച്ചിട്ടും 19.97 ലക്ഷം രൂപ പിഴ അടക്കാതെ ബിജെപി

Kerala
  •  3 days ago
No Image

ആറ്റിങ്ങലിൽ ദമ്പതികൾക്ക് നേരെ ഗുണ്ടാവിളയാട്ടം; സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ ചവിട്ടി വീഴ്ത്തി, ഭർത്താവിന് മർദ്ദനം

Kerala
  •  3 days ago
No Image

മസ്‌കത്തില്‍ ചില പ്രദേശങ്ങളില്‍ ചെറിയമഴയ്ക്ക് സാധ്യത; തണുത്ത കാലാവസ്ഥ തുടരും

oman
  •  3 days ago
No Image

അബുദബിയുടെ മുഖച്ഛായ മാറും; മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പുതിയ റെയിൽവേ സ്റ്റേഷന്റെ ദൃശ്യങ്ങൾ പുറത്ത്

uae
  •  3 days ago