മാവോവാദി നേതാവ് രാമണ്ണയും ഭാര്യയും അറസ്റ്റില്‍
മുംബൈ: മുതിര്‍ന്ന മാവോവാദി നേതാവും സംഘടനയുടെ സാങ്കേതിക പരിജ്ഞാനത്തിന്റെ ബുദ്ധി കേന്ദ്രമെന്നും വിശേഷിപ്പിക്കുന്ന രാമണ്ണ എന്ന ശ്രീനിവാസ് വിത്തലണ്ണ മാദ്രുവിനെയും ഭാര്യ പത്മയെയും മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ബല്ലാര്‍ഷാ ഗ്രാമത്തില്‍ നിന്ന് പൊലിസ് അറസ്റ്റ് ചെയ്തു. മാവോവാദി സംഘടനയുടെ മുതിര്‍ന്ന നേതാവിനെ ജീവനോടെ പിടികൂടുന്നത് ഇതാദ്യമായാണെന്ന് മഹാരാഷ്ട്ര പൊലിസ് അറിയിച്ചു.
65കാരനായ രാമണ്ണയുടെ തലക്ക് പൊലിസ് 25 ലക്ഷവും 55 കാരിയായ ഭാര്യ പത്മയുടെ തലക്ക് ആറ് ലക്ഷം രൂപയുമാണ് പൊലിസ് വിലയിട്ടിരുന്നത്. രവി, സുരേഷ്, ടെക് രാമണ്ണ എന്നീ പേരുകളിലാണ് ശ്രീനിവാസ് വിത്തലണ്ണ മാദ്രു അറിയപ്പെട്ടിരുന്നത്.
1995ലാണ് ഛത്തിസ്ഗഡില്‍ മാവോ വാദി സംഘടനയുടെ സാങ്കേതിക വിഭാഗത്തില്‍ ചേരുന്നത്. തോക്ക് ഉണ്ടാക്കുന്നതില്‍ അതിവിദഗ്ധനായിരുന്നു അദ്ദേഹം.
1967ലാണ് രാമണ്ണ മാവോ വാദി സംഘടനയില്‍ ചേരുന്നത്. ഭാര്യ 1992ലും സംഘടനയുടെ ഭാഗമായി. കണ്ടഗോണ്, മാദ്, തിപ്പഗഡ്, അഹേരി, ബസ്തര്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു രാമണ്ണ പ്രവര്‍ത്തിച്ചിരുന്നത്. മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലുണ്ടായ നിരവധി മാവോവാദി ആക്രമണങ്ങളില്‍ പങ്കാളിയായിരുന്നു ഇയാളുടെ ഭാര്യ പത്മയെന്നും പൊലിസ് പറയുന്നു.
സംഘടനയിലെ യുവാക്കള്‍ക്ക് ആയുധ പരീശിലനം നല്‍കാനും രാമണ്ണയെ നിയോഗിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."