നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെ ഡല്‍ഹി; ചെന്നൈയിന് നേടാന്‍ ഒട്ടേറെ
ഡല്‍ഹി: ആതിഥേയരായ ഡല്‍ഹി ഡൈനാമോസ് ഇന്ന് സ്വന്തം തട്ടകത്തില്‍ ചെന്നൈയിന് എഫ്.സിയെ നേരിടും. 12 മത്സരങ്ങള്‍ പിന്നിട്ട ഡല്‍ഹിയുടെ പക്കല്‍ ഇനി ആറ് മത്സരങ്ങള്‍ കൂടിയുണ്ടെങ്കിലും സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചു. കേവലം ഏഴ് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്.
പ്ലേ ഓഫിലേക്ക് യോഗ്യത നേടിയില്ലെങ്കിലും എതിര് ടീമുകളുടെ അടുത്ത ഘട്ടത്തിലേക്കുള്ള സാധ്യതകള്‍ക്ക് പരുക്കേല്‍പ്പിക്കാന്‍ ഡല്‍ഹി വിചാരിച്ചാല്‍ നടക്കും.
13 മത്സരങ്ങള്‍ ഇതിനകം കളിച്ച ചെന്നൈയിന് ഏഴ് ജയം, രണ്ട് സമനില, നാല് തോല്‍വി എന്ന ക്രമത്തില്‍ 23 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത് നില്ക്കുന്നു.
സെമി ഫൈനല്‍ സാധ്യത ഉറപ്പിക്കാന്‍ ചെന്നൈയിന് കാത്തിരിക്കണം. ആറാം സ്ഥാനത്ത് നില്ക്കുന്ന ഗോവ വരെയുള്ള ടീമുകള്‍ ചെന്നൈയിന് ശക്തമായ ഭീഷണി ഉയര്‍ത്തുന്നു. ചെന്നൈയിന് ഇന്ന് ജയിക്കുകയും പൂനെ- മുംബൈ മത്സരത്തില്‍ പൂനെ തോല്‍ക്കുകയും ചെയ്താല്‍ ചെന്നൈയിന് രണ്ടാം സ്ഥാനത്തേക്ക് കയറി നില ഭദ്രമാക്കാം.
ഡല്‍ഹിക്കെതിരേ നടന്ന ആദ്യ പാദത്തില്‍ 2-2ന് ചെന്നൈയിന് സമനില സമ്മതിക്കേണ്ടി വന്നിരുന്നു.
മറുവശത്ത് ഡ്ല്‍ഹി ആകെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ജയിച്ചിട്ടുള്ളത്. ഡല്‍ഹിയുടെ പരിശീലകന് മിഗ്വേല്‍ എയ്ഞ്ചല്‍ പോര്‍ച്ചുഗല്‍ ടീമിന്റെ ഈ ദയനീയ നിലയോട് പ്രതികരിച്ചു.
ഉയര്‍ന്നുവരുന്ന പന്തുകള്‍ നിയന്തിക്കാന്‍ കഴിയാതെ വരുന്നതാണ് ടീമിനേറ്റ തിരിച്ചടികള്‍ക്ക് കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."