രജനീകാന്തിന്റെ രാഷ്ട്രീയത്തില്‍ കാവിനിറം, സഖ്യം സാധ്യമല്ല: കമല്‍ ഹാസന്‍
ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയത്തെ പരസ്യമായി വിമര്‍ശിച്ച് നടന്‍ കമല്‍ ഹാസന്‍. രജനീകാന്തിന്റെ രാഷ്ട്രീയത്തില്‍ കാവിനിറമുണ്ടെന്നും അത് മാറാത്തിടത്തോളം കാലം അദ്ദേഹവുമായി സഖ്യപ്പെടാനാവില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
''ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. പക്ഷെ, രാഷ്ട്രീയം വ്യത്യസ്തമാണ്''- അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ രജനീകാന്ത് സംഘ് പരിപാവാറിനോട് ചായുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ എല്ലാ സംഘ് നേതാക്കളും സ്വീകാര്യരെന്ന് രജനീകാന്ത് പറഞ്ഞിരുന്നു.
വൈകാതെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കമല്‍ ഹാസന്‍. തെരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടണമെങ്കില്‍ രജനീകാന്ത് പുനരാലോചിക്കണമെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. തമിഴ് മാഗസിനായ 'ആനന്ദ വികാതനി' ല്‍ എഴുതിയ ലേഖനത്തിലൂടെയാണ് തന്റെ രാഷ്ട്രീയ നിലപാട് കമല്‍ ഹാസന്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."