HOME
DETAILS
MAL
പശ്ചിമഘട്ട സംരക്ഷണം: അന്തിമ വിജ്ഞാപനം വൈകുമെന്ന് കേന്ദ്രം
backup
February 17 2017 | 10:02 AM
ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം വൈകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്ന മാര്‍ച്ച് നാലിന് കാലാവധി നീട്ടാനും സാധ്യതയുണ്ട്.
തമിഴ്നാട് സര്‍ക്കാര്‍ പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാത്തതാണ് വിജ്ഞാപനം വൈകാന്‍ കാരണം. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍വെ നടപടികള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനാലാണ് അന്തിമ വിജ്ഞാപനം വൈകുമെന്ന് കേന്ദ്രം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."