ചെമ്പിലോട്, ശ്രീകൃഷ്ണപുരം പഞ്ചായത്തുകള്‍ക്ക് സ്വരാജ് ട്രോഫി
തിരുവനന്തപുരം: മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫിക്ക് കണ്ണൂര്‍ ചെമ്പിലോട് ഗ്രാമപഞ്ചായത്തും പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തും അര്‍ഹരായി. സംസ്ഥാനതലത്തില്‍ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ഒന്നാം സ്ഥാനം പങ്കിട്ട ചെമ്പിലോടിനും ശ്രീകൃഷ്ണപുരത്തിനും 22.5 ലക്ഷം രൂപ വീതം പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. മൂന്നാം സ്ഥാനം നേടിയ പെരിങ്ങോംവയക്കര ഗ്രാമപഞ്ചായത്തിന് 15 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. ഒന്നാം സ്ഥാനം രണ്ട് പഞ്ചായത്തുകള്‍ പങ്കിട്ടതിനാല്‍ രണ്ടാം സ്ഥാനത്തിന് പ്രത്യേക അവാര്‍ഡ് നല്‍കിയിട്ടില്ല.
ജില്ലാ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മികച്ച ഗ്രാമപഞ്ചായത്തുകള്‍; തിരുവനന്തപുരം ഒന്നാം സ്ഥാനം മാണിക്കല്‍, കൊല്ലം ഒന്നാം സ്ഥാനം കുലശേഖരപുരം, രണ്ടാം സ്ഥാനം തഴവ, പത്തനംതിട്ട ഒന്നാം സ്ഥാനം തുമ്പമണ്‍, ആലപ്പുഴ: ഒന്നാം സ്ഥാനം വീയപുരം, രണ്ടാം സ്ഥാനം കുമാരപുരം, കോട്ടയം : ഒന്നാം സ്ഥാനം മുത്തോലി, എറണാകുളം: ഒന്നാം സ്ഥാനം ചോറ്റാനിക്കര, തൃശൂര്‍: ഒന്നാം സ്ഥാനം പൂമംഗലം, രണ്ടാം സ്ഥാനം ഒരുമനയൂര്‍, മലപ്പുറം: ഒന്നാം സ്ഥാനം പുലാമന്തോള്‍, രണ്ടാം സ്ഥാനം മാറാഞ്ചേരി, കോഴിക്കോട്: ഒന്നാം സ്ഥാനം അരിക്കുളം, രണ്ടാം സ്ഥാനം നാദാപുരം, വയനാട്: ഒന്നാം സ്ഥാനം വൈത്തിരി.
പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിച്ച പഞ്ചായത്തുകള്‍ സംസ്ഥാനതല സമ്മാനം നേടിയതിനാല്‍ ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്ല.
ഇടുക്കി, കാസര്‍കോഡ് ജില്ലകളില്‍ അര്‍ഹതാ മാനദണ്ഡം പാലിച്ച പഞ്ചായത്തുകള്‍ ഇല്ലാത്തതിനാല്‍ ആരേയും തെരഞ്ഞെടുത്തില്ല. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളില്‍ അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിച്ച മറ്റ് ഗ്രാമപഞ്ചായത്തുകള്‍ ഇല്ലാത്തതിനാല്‍ രണ്ടാം സ്ഥാനത്തിനുള്ള അവാര്‍ഡ് നല്‍കിയിട്ടില്ല.
ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കുള്ള അവാര്‍ഡ് നേടിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് യഥാക്രമം പത്ത് ലക്ഷം, അഞ്ച് ലക്ഷം രൂപ വീതം പ്രത്യേക ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. മികച്ച ബ്ലോക്ക് പഞ്ചായത്ത് (സംസ്ഥാനതലം): ഒന്നാം സ്ഥാനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് (കണ്ണൂര്‍ ), രണ്ടാം സ്ഥാനം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് (കൊല്ലം), മൂന്നാം സ്ഥാനം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് (എറണാകുളം). ഇവയ്ക്ക് യഥാക്രമം 25, 20, 15 ലക്ഷം രൂപ വീതം പ്രത്യേക ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.
മികച്ച ജില്ലാ പഞ്ചായത്ത്: ഒന്നാം സ്ഥാനം കൊല്ലം ജില്ലാ പഞ്ചായത്ത്, രണ്ടാം സ്ഥാനം മലപ്പുറം ജില്ലാ പഞ്ചായത്ത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ജില്ലാ പഞ്ചായത്തുകള്‍ക്ക് യഥാക്രമം 25, 20 ലക്ഷം രൂപ വീതം പ്രത്യേക ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്തി മഹാത്മാ പുരസ്‌കാരം കരസ്ഥമാക്കിയ ഗ്രാമപഞ്ചായത്തുകളെയും തിരഞ്ഞെടുത്തു. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം തളിക്കുളം ഗ്രാമപഞ്ചായത്തും (തൃശൂര്‍ ജില്ല), രണ്ടാം സ്ഥാനം എങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തും (തൃശൂര്‍), മൂന്നാം സ്ഥാനം കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തും (എറണാകുളം) കരസ്ഥമാക്കി.
ജില്ലാതലം: (ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം എന്ന ക്രമത്തില്‍) തിരുവനന്തപുരം: കടയ്ക്കാവൂര്‍, പള്ളിച്ചല്‍, കൊല്ലം: നെടുവത്തൂര്‍, മയ്യനാട്, പത്തനംതിട്ട: മൈലപ്ര, കുറ്റൂര്‍, ആലപ്പുഴ: ബുധനൂര്‍, വെണ്‍മണി, കോട്ടയം: മീനച്ചില്‍, കുറവിലങ്ങാട്, ഇടുക്കി: ഇടമലക്കുടി, മണക്കാട്, എറണാകുളം: എടവനക്കാട്, ചേരാനല്ലൂര്‍, തൃശൂര്‍: നാട്ടിക, വാടാനപ്പള്ളി, പാലക്കാട് : കാരാക്കുറിശ്ശി, നാഗലശ്ശേരി, മലപ്പുറം: തേഞ്ഞിപ്പലം, വള്ളിക്കുന്ന്, കോഴിക്കോട്: കൊടിയത്തൂര്‍, മടവൂര്‍, വയനാട് : പൊഴുതന, എടവക, കണ്ണൂര്‍ : കോളയാട്, ആറളം, കാസര്‍കോട്: ബേളൂര്‍, പടന്ന.
മഹാത്മാ പുരസ്‌കാരം നേടിയ സ്ഥാപനങ്ങള്‍ക്ക് സാക്ഷ്യപത്രവും മെമന്റോയും നല്‍കും. ഫെബ്രുവരി 19ന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."