HOME
DETAILS
MAL
വടക്കന്‍ കേരളത്തില്‍ മഴയ്ക്കു സാധ്യത
backup
February 12 2018 | 03:02 AM
കോഴിക്കോട്: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തമിഴ്നാട് തീരം വരെ രൂപപ്പെട്ട ന്യൂനമര്‍ദ പാത്തിയെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലും ലക്ഷദ്വീപിലും ഇന്ന് മഴയ്ക്ക് സാധ്യത. ലക്ഷദ്വീപിനു സമീപത്തു നിന്ന് മഴമേഘങ്ങള്‍ വടക്കന്‍ കേരളം താണ്ടി പോകുന്നതുമൂലമാണിത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് എവിടെയും മഴ രേഖപ്പെടുത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."