മുക്കുപണ്ടം കണ്ടെത്താന്‍ സഹകരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും
കണ്ണൂര്‍: മുക്കുപണ്ടം കണ്ടെത്താന്‍ സ്വര്‍ണം പണയത്തിന് എടുക്കുന്ന സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നു.
തിരുവനന്തപുരത്തെ ഒരു സഹകരണ സ്ഥാപനത്തില്‍ നിന്ന് നാല് കോടിയോളം രൂപയുടെ മുക്കുപണ്ടം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നതെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധി, ജീവനക്കാരുടെ പ്രതിനിധി, അപ്രൈസര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഓരോ സഹകരണസംഘത്തിലേയും പണയത്തിനെടുത്ത സ്വര്‍ണം പരിശോധിക്കുക. മാര്‍ച്ച് 11 നുള്ളില്‍ മുഴുവന്‍ ബാങ്കുകളിലും പരിശോധന പൂര്‍ത്തിയാക്കും.
പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ക്രമക്കേട് കണ്ടെത്തിയാല്‍ സഹകരണ വകുപ്പ് നേരിട്ടും ഇത്തരം സഹകരണസംഘങ്ങളില്‍ പരിശോധന നടത്തും.
തിരുവനന്തപുരത്ത് സഹകരണസംഘത്തില്‍ സമ്പന്നകുടുംബാംഗം നല്‍കിയത് കള്ളസ്വര്‍ണമാണെന്ന് വിശ്വസിക്കാന്‍ ജീവനക്കാര്‍ക്ക് പോലുമായിട്ടില്ല. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഇനിയുമുണ്ടാകാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."