'സര്‍ക്കാര്‍ നിയമങ്ങള്‍ വനമില്ലാതാക്കുന്നു'
കൊച്ചി: സര്‍ക്കാര്‍ നിയമങ്ങള്‍ വനഭൂമിയും വനവുമില്ലാതാക്കുമ്പോള്‍ കാട്ടിലാണോ നാട്ടിലാണോ ജീവിക്കുന്നതെന്ന് അറിയാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിലേതെന്ന് രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച വനമുത്തശ്ശി ലക്ഷ്മിക്കുട്ടിയമ്മ.
കൊച്ചിയില്‍ സ്ത്രീ മിത്ര ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ലക്ഷ്മിക്കുട്ടിയമ്മ. ജനാധിപത്യ സര്‍ക്കാരിന്റെ നിയമാവലിയില്‍ കുരുങ്ങി വനവും വനവിഭവുമില്ലാത്തവരായി മാറി. നാട്ടിലാണോ കാട്ടിലാണോ എന്നറിയാന്‍ കഴിയാത്ത സാഹചര്യം. മരങ്ങളും പച്ചിലകളും മന്ത്രവും മരുന്നുമൊക്കെയായിട്ടായിരുന്നു അന്ന് ജീവിതം. ആശുപത്രിയെക്കുറിച്ച് പോലും അറിവില്ലായിരുന്നു.
ഇന്നതെല്ലാം മറന്ന് ഫാസ്റ്റ്ഫുഡിന്റെ പിറകേ പായുന്നതാണ് പലരും രോഗത്തിന് അടിമകളാകുന്നതിന് കാരണമെന്നും ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു.
നമ്മുടെ സംസ്‌കാരവും നാട്ടറിവുകളും പുതു തലമുറ അറിയേണ്ടതുണ്ടെന്നും വനമുത്തശ്ശി പറഞ്ഞു. സ്ത്രീമിത്ര ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ സില്‍വി വിജയന്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."