ബംഗളൂരു ബെലന്തൂര്‍ തടാകത്തിന് തീ പിടിച്ചു
ബംഗളൂരു: കര്‍ണാടകയില്‍ തടാകങ്ങള്‍ കത്താന്‍ തുടങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. ഇന്നലെ ബംഗളൂരു നഗരത്തിലെ ബെലന്തൂര്‍ തടാകത്തിന് തീപിടിച്ചതോടെ പ്രദേശമാകെ വിഷപ്പുക നിറഞ്ഞു.രാസമാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതാണ് തടാകങ്ങള്‍ക്ക് തീപിടിക്കാന്‍ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബംഗളൂരുവിലെ ഏറ്റവും വലിയ തടാകമായ ബെലന്തൂര്‍ തടാകത്തില്‍ ചെറിയ തീപിടുത്തങ്ങള്‍ പതിവാണെങ്കിലും ഇന്നലെയുണ്ടായ തീപിടുത്തം അസാധാരണമാണെന്ന് അഗ്നിശമന സേന അറിയിച്ചു.
തടാകത്തിനുമുകളില്‍ നുരഞ്ഞുപൊന്തിയ പതയും അതിലുണങ്ങിയ ചെടികളുമാണ് കത്തിയത്. വിഷപ്പുകയില്‍ ബെലന്തൂരാകെ മൂടി.വീടുകളില്‍ നിന്നും ഓഫിസുകളില്‍ നിന്നും ആളുകള്‍ ഇറങ്ങിയോടി.മൂന്ന് മണിക്കൂറിലധികമാണ് ബെലന്തൂര്‍ തടാകം കത്തിയത്.
നിയന്ത്രണങ്ങളില്ലാതെ ഒഴുക്കിവിടുന്ന രാസമാലിന്യങ്ങളാണ് ബംഗളൂരുവിനെ കത്തുന്ന തടാകങ്ങളുടെ നഗരമാക്കുന്നത്.ബെലന്തൂരിന് പുറമെ രാമപുരം തടാകവും കനാലുകളും രാസമാലിന്യങ്ങള്‍ നുരയുന്നവയാണ്.
ഫാക്ടറികളില്‍ നിന്നുളള മാലിന്യങ്ങളാണ് അധികവും. മത്സ്യസമ്പത്ത് ഏറെയുണ്ടായിരുന്ന ജലാശയങ്ങളില്‍ രാസമാലിന്യങ്ങള്‍ നിറഞ്ഞതോടെ മീനുകളും മറ്റ് ജലജീവികളും ഇല്ലാതായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."