HOME
DETAILS
MAL
പാര്‍ലമെന്റിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹരജി തള്ളി
backup
February 17 2017 | 20:02 PM
ന്യൂഡല്‍ഹി: പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫിസുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹരജി സുപ്രിംകോടതി തള്ളി. 'ദേശീയ സംഗീതം' എന്നൊരു ആശയം തന്നെ രാജ്യത്തില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
മൗലിക ദൗത്യമാക്കി ഭരണഘടനയുടെ 51 -എ വകുപ്പില്‍ ഉള്‍പ്പെടുത്തിയ ദേശീയ ഗാനം, ദേശീയ പതാക, ദേശീയ സംഗീതം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നയം രൂപീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
കോടതികള്‍, പാര്‍ലമെന്റ്, നിയമസഭകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നും ബി.ജെ.പി ദേശീയ വക്താവ് അശ്വനി ഉപാധ്യായ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."