മുംബൈയില്‍ വിസ്താര - എയര്‍ ഇന്ത്യ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; തലനാരിഴക്ക് ദുരന്തം ഒഴിവായി
ന്യൂഡല്‍ഹി: നേര്‍ക്കുനേര്‍ എത്തിയ എയര്‍ ഇന്ത്യയുടെയും വിസ്താരയുടെയും വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച മുംബൈ വ്യോമപാതയിലാണ് സംഭവുമുണ്ടായത്. എതിര്‍ ദിശയില്‍ പോകുന്ന രണ്ടു വിമാനങ്ങള്‍ ഒരേ സമയം ഇത്രയടുത്തുവന്ന സംഭവം ഇന്ത്യന്‍ വ്യോമ പാതയില്‍ സമീപകാലത്ത് ആദ്യമായാണ്.
സംഭവത്തില്‍ വിസ്താരയുടെ രണ്ടു പൈലറ്റുമാരോട് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പൈലറ്റുമാര്‍ ദൂരപരിധി ലംഘിച്ചിട്ടില്ലെന്നാണ് വിസതാരയുടെ വാദം.
എയര്‍ ഇന്ത്യയുടെ മുംബൈ -ഭോപ്പാല്‍ എ.എല്‍ 631 വിമാനവും വിസ്താരയുടെ ഡല്‍ഹി പൂനെ യു.കെ 997 വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്.
ഏകദേശം നൂറ് അടി അകലത്തില്‍ രണ്ടു വിമാനവും എത്തിയെന്നാണ് വിവരം.എയര്‍ ഇന്ത്യയുടെ വിമാനത്തോട് 27,000 അടി ഉയരത്തിലും വിസ്താര വിമാനത്തോട് 29,000 അടി ഉയരത്തിലും പറക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. ട്രാഫിക് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റത്തിന്റെ അലാം മുഴങ്ങിയതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ നടത്തിയ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
2.8 കിലോ മീറ്റര്‍ ദുരം മാത്രമായിരുന്നു ഇരു വിമാനങ്ങളും തമ്മിലുണ്ടായിരുന്നത്. മഹാരാഷ്ട്ര വ്യോമ പാതയില്‍ രണ്ടാഴ്ച്ചക്കിടെ ഇത് രണ്ടാമത്തെ വിമാന ദുരന്തമാണ് ഒഴിവാകുന്നത്.
നേരത്തെ ജനുവരി 28ന് ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ നാഗ്പൂരിന് മുകളില്‍ വളരെയടുത്ത് എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."