വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് നിയമാവലി പരിഷ്കരിക്കുന്നു
റിയാദ്: സഊദിയിലേക്കുള്ള വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് നിയമാവലി പരിഷ്കരിക്കുന്നു. വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിനിടയില്‍ അനധികൃതമായി ഇടപെടുന്ന ഇടനിലക്കാരെ ലക്ഷ്യമാക്കിയാണു പരിഷ്കരണം. വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചാണു പരിഷ്കരണം നടക്കുന്നത്.
ഇടനിലക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് വ്യാജ റിക്രൂട്ടിങ് നടക്കുകയും നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു മന്ത്രാലയം പുതിയ നീക്കവുമായി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി മന്ത്രാലയം നേരത്തെ തന്നെ വീട്ടുവേലക്കാരുടെ റിക്രൂട്ടിങ്ങിനായി മുനാസിദ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. റിക്രൂട്ടിങ് നിബന്ധനകളും വ്യവസ്ഥകളും വെബ് പോര്‍ട്ടലില്‍ വ്യക്തമാക്കിയാണു പുതിയ സംവിധാനത്തിനു രൂപം നല്‍കിയിരുന്നത്. ഓണ്‍ലൈന്‍ വഴി കരാര്‍ രൂപപ്പെടുത്താനും പുതിയ സംവിധാനം വഴി സാധിക്കുമായിരുന്നു.
രാജ്യത്തേക്കു വരുന്ന തൊഴിലാളി, തൊഴിലുടമ, റിക്രൂട്ടിങ് ഏജന്‍സി എന്നിവരുടെ അവകാവശങ്ങള് സംരക്ഷിക്കാനാണ് ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കിയിരുന്നത്.
എന്നാല്‍, ഈ സംവിധാനങ്ങളെ പോലും നോക്കുകുത്തിയാക്കി ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായി മന്ത്രാലയത്തിനു ബോധ്യമായതിനെ തുടര്‍ന്നാണു പുതിയ നടപടികളുമായി മന്ത്രാലയം രംഗത്തെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."