കലക്ടറുടെ 'സേവനസ്പര്‍ശം': അപേക്ഷകള്‍ 20 വരെ
ആലപ്പുഴ: കലക്ടറുടെ പൊതുജനപരാതി പരിഹാര പരിപാടിയായ സേവനസ്പര്ശത്തിലേക്ക് അപേക്ഷകളും പരാതികളും നല്‍കാനുള്ള സമയം 20ന് അവസാനിക്കും. സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട ഏതു പരാതികളും മേല്‍പ്പടി പരിപാടിയിലേക്ക് നല്‍കാം.
താലൂക്ക് ഓഫിസുകള്‍, ആര്.ഡി.ഒ. ഓഫിസുകള്‍ കലക്ടറേറ്റ് എന്നിവിടങ്ങളില്‍ പരാതികളും അപേക്ഷകളും സ്വീകരിക്കുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ംംം.റൈരമഹു.ശി എന്ന വെബ്സൈറ്റിലേക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം.
പരാതികള്‍ക്ക് പരിഹാരം പരിമിതികളില്ലാതെ എന്നതാണ് ഈ പരിപാടിയുടെ ആശയവും ലക്ഷ്യവും. ഇതുവരെ ലഭിച്ച എല്ലാ പരാതികളിലും നടപടി സ്വീകരിക്കുന്നതിന് എല്ലാ വകുപ്പ് മേധാവികള്‍ക്കും കലക്ടര്‍ നിര്‍ദേശം നല്കി. എല്ലാ വകുപ്പുകളില്‍ നിന്നും മികച്ച പ്രതികരണമാണ് പരിപാടിയ്ക്ക് ലഭിക്കുന്നതെന്നും എല്ലാ പരാതികളിലും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കലക്ടര്‍ വീണ എന്‍.മാധവന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."