അതിര്‍ത്തി കടന്ന് ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകും; ഇന്ത്യക്ക് പാകിസ്താന്റെ മുന്നറിയിപ്പ്
ഇസ്‌ലാമാബാദ്: അതിര്‍ത്തിയിലെ സൈനിക നടപടിക്കെതിരേ ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്താന്‍. അതിര്‍ത്തി കടന്ന് ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 'ഇന്ത്യന്‍ അധികൃതര്‍ നിരുത്തരവാദപരമായ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതുവരെ തെളിയിക്കപ്പെടാത്ത ആരോപണങ്ങളാണ് അവര്‍ പാകിസ്താനെതിരേ ഉന്നയിക്കുന്നത്. സംഭവത്തില്‍ ശരിയായ തരത്തിലുള്ള ഒറ്റ അന്വേഷണവും ആരംഭിക്കും മുന്‍പാണ് ഇത്തരം ആരോപണങ്ങളുയര്‍ന്നിരിക്കുന്നത് '-പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ, യു.എന്‍ നിരോധന പട്ടികയിലുള്ള ഭീകരസംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് പാകിസ്താന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ മംനൂന്‍ ഒപ്പുവച്ചു. ലഷ്‌കറെ ത്വയ്ബ, അല്‍ ഖാഇദ, താലിബാന്‍ അടക്കമുള്ള ഭീകരസംഘങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."