ഇംഗ്ലീഷ് സിനിമകളുടെ തിരക്കഥ തോറ്റുപോകുന്ന കൊലപാതകം
വിജയന്‍ ചെങ്ങന്നൂര്‍
ചെങ്ങന്നൂര്‍: ഇംഗ്ലീഷ് കുറ്റകൃത്യ സിനിമകളെ വെല്ലുന്ന തരത്തിലാണ് ഷെറിന്‍ പിതാവായ ജോയ് വി.ജോണിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്.
ഓടുന്ന കാറിലിരുന്ന് നിര്‍ഭയം പിതാവിന്റെ തലയോട് അമേരിക്കന്‍ നിര്‍മിത തോക്ക് ചേര്‍ത്തുവച്ച് നാലുതവണ വെടി ഉതിര്‍ത്തു. കൈവെള്ളക്കുള്ളില്‍ ഒതുങ്ങുന്ന വലിപ്പത്തിലുള്ള തോക്കുകൊണ്ട് നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തിയതിനുശേഷം തിരക്കേറിയ എം.സി റോഡില്‍ വാഹനം നിര്‍ത്തി സീറ്റ് പിന്നിലേക്ക് താഴ്ത്തി യാതൊരു കൂസലും കൂടാതെ മൃതദേഹം ടൗവ്വലുപയോഗിച്ച് മറച്ചു.
പിന്നീട് മൃതശരീരവുമായി മണിക്കൂറുകളോളമാണ് നഗരത്തിലൂടെ സഞ്ചരിച്ചത്. തുടര്‍ന്ന് രാത്രിയുടെ മറവില്‍ സ്വന്തം കെട്ടിടത്തിന്റെ ഗോഡൗണിലേക്ക് മൃതദേഹവുമായി കാറോടിച്ചെത്തി.
മരവിച്ച ശരീരം വലിച്ച് പുറത്തേക്കിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചശേഷം ഒരു കശാപ്പുകാരനെപ്പോലെ വെട്ടിനുറുക്കി.
പിന്നെയും പകതീരാതെ ഈ ശരീരഭാഗങ്ങള്‍ ചാക്കിനുള്ളിലാക്കി കിലോമീറ്ററുകള്‍ സഞ്ചരിച്ച് നദിയിലും വഴിയരുകിലെ മാലിന്യക്കൂമ്പാരങ്ങളിലേക്കും പൊന്തക്കാടുകളിലേക്കും വലിച്ചെറിഞ്ഞു.
കൊടും ക്രിമിനലുകള്‍പോലും ചെയ്യാന്‍ അറക്കുന്ന പ്രവര്‍ത്തികളാണ് സ്വന്തം പിതാവിനോട് ഷെറിന്‍ ചെയ്തുതീര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."