കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ ഡിവിഷന്‍ കൂട്ടാം: ന്യൂനപക്ഷ കമ്മീഷന്‍
സ്‌കൂളിന് കൂടുതല്‍ ഡിവിഷനുകള്‍ അനുവദിക്കുന്നതിനുളള നടപടികള്‍ ഗവണ്‍മെന്റ് അഡീ. ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ(എഫ്) വകുപ്പ് എന്നിവ അടിയന്തിരമായി കൈക്കൊളളണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍
തൃശൂര്‍: കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കുളില്‍ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കാവുന്ന ഡിവിഷനുകളുടെ എണ്ണം 41 ആണെന്ന് ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭാസ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിന് കൂടുതല്‍ ഡിവിഷനുകള്‍ അനുവദിക്കുന്നതിനുളള നടപടികള്‍ ഗവണ്‍മെന്റ് അഡീ. ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ(എഫ്) വകുപ്പ് എന്നിവ അടിയന്തിരമായി കൈക്കൊളളണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിട്ടു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിയോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എടുത്ത നടപടി വ്യക്തമാക്കി റിപ്പോര്‍ട്ട് രണ്ട് മാസത്തിനുളളില്‍ ഗവണ്‍മെന്റ് അഡീ. ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ(എഫ്) വകുപ്പ് എന്നിവര്‍ കമ്മീഷനെ അറിയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2004-2005 വരെ കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കുളില്‍ പെണ്‍കുട്ടികള്‍ മാത്രമാണ് പഠിച്ചിരുന്നത്. എന്നാല്‍ 2004-2005 മുതല്‍ പുതിയ നിയമനങ്ങളോ തസ്തികയോ മൂലം സാമ്പത്തിക ബാധ്യത ഉണ്ടാവരുതെന്ന വ്യവസ്ഥയില്‍ ആണ്‍കുട്ടികളെ ചേര്‍ക്കാന്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി നല്‍കി. മിക്‌സഡ് ആക്കിയെങ്കിലും ആണ്‍കുട്ടികളുടെ എണ്ണം ആനുകൂല്യങ്ങള്‍ക്ക് കണക്കാക്കിയിട്ടില്ല. ഇപ്പോള്‍ 1800 കുട്ടികളുണ്ട്. 60 നു മുകളില്‍ കുട്ടികള്‍ എല്ലാ ഡിവിഷനിലും ഉണ്ട്. ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭാസ ഓഫീസറുടെ റിപ്പോര്‍ട്ട് കാണിക്കുന്നത് 2004-2005 വര്‍ഷത്തില്‍ 1449 കുട്ടികളും, 34 ഡിവിഷനുകളും സ്‌കൂളിലുണ്ടായിരുന്നു എന്നാണ്.
2010-11 വര്‍ഷത്തില്‍ കുട്ടികളുടെ എണ്ണം 1881 ആയി ഉയര്‍ന്നെങ്കിലും അനുവദിച്ച ഡിവിഷനുകള്‍ 34 താന്നെയായിരുന്നു. 2015-16 ല്‍ കുട്ടികളുടെ എണ്ണം 1718 ഉം ഡിവിഷനുകളുടെ എണ്ണം 34 ഉം തന്നെയായിരുന്നു. 2015-16 വര്‍ഷത്തില്‍ കുട്ടികളുടെ എണ്ണത്തിന്റെ അനുപാതത്തില്‍ കണക്കാക്കാവുന്ന ഡിവിഷനുകളുടെ എണ്ണം 41 ആണെന്നും ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭാസ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ എണ്ണത്തിന്റെ അനുപാതത്തില്‍ കണക്കാക്കുമ്പോള്‍ 7 ഡിവിഷന്‍ കൂടി സ്‌കൂളിന് അനുവദിക്കേണ്ടതാണെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."