HOME
DETAILS
MAL
ഒളിവില്‍ പോയ ആള്‍ദൈവത്തിനുവേണ്ടി തിരച്ചില്‍ തുടങ്ങി
backup
February 13 2018 | 03:02 AM
ന്യൂഡല്‍ഹി: ഒളിവില്‍ പോയ ആള്‍ദൈവം ബാബ വീരേന്ദ്ര ദേവ് ദീക്ഷിതിനുവേണ്ടിയുള്ള തിരച്ചില്‍ പൊലിസ് ശക്തമാക്കി. 40 പെണ്‍കുട്ടികളെ അന്യായമായി തടവിലിട്ടുവെന്ന കേസിലാണ് ഇയാള്‍ക്കെതിരേ പൊലിസ് അന്വേഷണം തുടങ്ങിയത്.
ഇതോടെ ഒളിവില്‍ പോയ ദീക്ഷിത് എവിടെയാണെന്ന് അദ്ദേഹത്തിന്റെ ആശ്രമ നിവാസികള്‍ക്കും അറിയില്ല. ഡല്‍ഹി പൊലിസിന് പുറമെ സി.ബി.ഐയും ഡല്‍ഹി വനിതാ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
ഇയാളുടെ ആശ്രമത്തിന് അധ്യാത്മിക വിശ്വവിദ്യാലയ എന്ന പേര് നല്കിയതുതന്നെ രാജ്യത്തെ ലജ്ജിപ്പിക്കുന്നുവെന്ന് ഡല്‍ഹി വനിതാ കമ്മിഷന് ചെയര്മാന് സ്വാതി മലിവാള്‍ പറഞ്ഞു. ഡിസംബറിലാണ് തടവിലായിരുന്ന പെണ്‍കുട്ടികളെ പൊലിസ് റെയ്ഡിലൂടെ രക്ഷപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."