കിട്ടാക്കടം: എസ്.ബി.ഐ എഴുതി തള്ളിയത് 20,339 കോടി
മുംബൈ:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ കിട്ടാക്കടത്തിന്റെ പേരില്‍ എഴുതി തള്ളിയത് 20,339 കോടി രൂപ. 2016-17 വര്‍ഷങ്ങളിലാണ് ഇത്രയും തുക എഴുതി തള്ളിയത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ ഇത്രയധികം തുക എഴുതി തള്ളുന്നത് ഇതാദ്യമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിക്കുന്നതിന് മുന്‍പുള്ള കണക്കാണിത്. ഇക്കാലയളവില്‍ രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും കൂടി എഴുതി തള്ളിയത് 81,683 കോടി രൂപ വരും.
സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം 2012-13 കാലയളവില്‍ പൊതുമേഖലാ ബാങ്കുകളെല്ലാം കൂടി എഴുതി തള്ളിയത് 27,231 കോടി രൂപയായിരുന്നു. എന്നാല്‍ ഇപ്പോഴത് വന്‍തോതില്‍ വര്‍ധിച്ചുവെന്നും വ്യക്തമാക്കുന്നു.
2013-14ല്‍ 34,409 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ എഴുതി തള്ളിയത്. 2014-15ല്‍ ഇത് 49,018 കോടിയായി. 2015-16ല്‍ ഇത് 57,585 കോടിയായി വര്‍ധിച്ചു. 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം ഇത് 81,683 കോടിയായി വര്‍ധിച്ചുവെന്നും സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. 2017 മാര്‍ച്ചിന് ശേഷം സെപ്റ്റംബര്‍ വരെയുള്ള ആറുമാസത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ എഴുതി തള്ളിയത് 53,625 കോടി രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."