വി ഗാര്‍ഡിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു
കൊച്ചി: വി ഗാര്‍ഡ് ഇന്‍ഡസ്്ട്രീസ് പുതുതലമുറയുടെ താല്പര്യങ്ങള്ക്ക് അനുയോജ്യമായ രൂപത്തില്‍ പുതിയ ലോഗോ അവതരിപ്പിച്ചു. ആധുനികതയും ഉന്നതമായ മൂല്യങ്ങളും സന്നിവേശിക്കുന്ന സ്ളീക്ക് ബ്ലാക്കിലും റോയല്‍ ഗോള്‍ഡ് നിറങ്ങളിലുമുള്ള പുതിയ ലോഗോയിലാവും ഇനി വി ഗാര്‍ഡ് എത്തുകയെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഫൗïറും ചെയര്‍മാനുമായ കൊച്ചാസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു. വി ഗാര്‍ഡിന്റെ മുഖമുദ്രയായിരുന്ന കംഗാരുവിനെ കാലോചിതമായി ലോഗോയില്‍ പരിഷ്കരിച്ചിട്ടുï്. വീടിനെ സജ്ജമാക്കൂ നല്ലൊരു നാളേയ്ക്കായി എന്ന പുതിയ ടാഗ് ലൈനിലായിരിക്കും കുടുതല്‍ ഉല്പന്നങ്ങളും സേവനങ്ങളും നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ലോഗോ പ്രകാശന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ മിഖുന്‍ കെ. ചിറ്റിലപ്പിള്ളി, കമ്പനി ഡയറക്ടര്‍ രാമചന്ദ്രന്.വി. കേര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് നന്ദഗോപാല്‍ നായര്‍, എന്നിവര്‍ സംസാരിച്ചു.വി ഗാര്‍ഡിന്റെ ഇന്റലിജന്റ് വാട്ടര്‍ ഹീറ്ററുകളും എല്‍. ഇ.ഡി ലൈറ്റോടു കൂടിയ സ്മാര്‍ട്ട് ഫാനുകളും ചടങ്ങില്‍ പുറത്തിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."