HOME
DETAILS

വൈകിപ്പോയ നീതിയില്‍ നഷ്ടപ്പെട്ടതെന്തെല്ലാം?

  
backup
February 18 2017 | 21:02 PM

%e0%b4%b5%e0%b5%88%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%af-%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f

 

മരിച്ചവരെക്കുറിച്ചു നല്ലതേ പറയാവൂ എന്നാണു പറയുക. 2016 ഡിസംബര്‍ അഞ്ചിന് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത അന്തരിച്ചതു മുതല്‍ എതിരാളികള്‍പോലും അവരെക്കുറിച്ച് ആദരവോടെ മാത്രമേ സംസാരിച്ചിട്ടുള്ളു. അധികാരക്കസേരയ്ക്കുവേണ്ടി കടിപിടികൂടിക്കൊണ്ടിരുന്ന പനീര്‍ശെല്‍വവും ശശികലയും ഒരേപോലെ ആവര്‍ത്തിച്ചു 'അമ്മ തങ്ങള്‍ക്കു കണ്‍കണ്ട ദൈവമാണെന്ന്'.
ജയലളിതയുടെ പിന്‍ഗാമി ആരായിരിക്കണമെന്നതിനെക്കുറിച്ചു ചര്‍ച്ച നടത്തിയ രാഷ്ട്രീയചിന്തകരെല്ലാം അഭിപ്രായപ്പെട്ടത് ജയാമ്മയുടെ കഴിവും പ്രാപ്തിയും മിടുക്കും അവകാശപ്പെടാവുന്ന ആരും ഇന്നു തമിഴകത്തില്ലെന്നാണ്, ഇത്രയുംമികച്ച ജനകീയ മുഖ്യമന്ത്രിയെ തമിഴകം കണ്ടിട്ടില്ലെന്നാണ്.
സുപ്രിംകോടതി വിധിയെത്തുടര്‍ന്നു ശശികല ബംഗളൂരുവിലെ ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ സന്തോഷം പങ്കുവച്ചവരാരും ജയലളിതയെക്കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല. മരിച്ചവരെക്കുറിച്ചു നല്ലതേ പറയാവൂ എന്ന സദാചാരബോധം കൊണ്ടായിരിക്കണം എല്ലാവരും മൗനമവലംബിച്ചത്.
എന്നാല്‍, അങ്ങനെ വെള്ളപൂശപ്പെടേണ്ട വ്യക്തിത്വമാണോ ജയലളിതയുടേത്. സുപ്രിംകോടതി വിധിക്കു നിദാനമായ കേസ് പ്രധാനമായും ശശികലയ്‌ക്കോ ഇളവരശിക്കോ സുധാകരനോ എതിരേയായിരുന്നില്ല. ഇന്നു ബി.ജെ.പി നേതാവായ പഴയ ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യംസ്വാമിയുടെ പരാതി ജയലളിത മുഖ്യമന്ത്രിയായ 1991-96 വര്‍ഷത്തില്‍ 66.65 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു.
സുപ്രിംകോടതി വിധി പ്രഖ്യാപിക്കപ്പെട്ടത് ജയലളിത ജീവിച്ചിരുന്നപ്പോഴായിരുന്നെങ്കില്‍ അവരും അഴിക്കുള്ളിലാകുമായിരുന്നു. പുറത്തുവന്നാലും വര്‍ഷങ്ങളോളം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകാതെ പുറത്തുനില്‍ക്കേണ്ടിവരുമായിരുന്നു. അഴിമതിയിലൂടെ സമ്പാദിച്ചുകൂട്ടിയതില്‍ 100 കോടി രൂപ പൊതുഖജനാവിലേയ്ക്ക് തിരിച്ചടയ്‌ക്കേണ്ടി വരുമായിരുന്നു. കാരണം, വിചാരണക്കോടതിയുടെ ശിക്ഷ അതേപടി അംഗീകരിക്കുകയാണു സുപ്രിംകോടതി ചെയ്തത്. ജയലളിത ജീവിച്ചിരിപ്പില്ലെന്ന കാരണത്താല്‍ മാത്രമാണ് അവര്‍ക്കെതിരേയുള്ള അപ്പീല്‍ കോടതി തള്ളിയത്.
ജയലളിതയ്‌ക്കെതിരായ അഴിമതിക്കേസിന്റെ അപ്പീലില്‍ വിധി പ്രസ്താവിക്കുന്നതില്‍ കോടതി ബോധപൂര്‍വം കാലതാമസം വരുത്തിയെന്ന് ആരും ആരോപിക്കില്ല. എങ്കിലും, വിധിക്കു മുന്‍പ് ജയലളിത മരിച്ചതിനാല്‍ വന്‍നഷ്ടമുണ്ടായതു പൊതുഖജനാവിനും വന്‍ലാഭമുണ്ടായതു മന്നാര്‍ഗുഡി സംഘത്തിനുമാണെന്ന യാഥാര്‍ഥ്യം മറക്കരുത്. ജയലളിത ജീവിച്ചിരിക്കെയാണ് ഈ വിധിയെങ്കില്‍ അവരില്‍നിന്നു പിഴയായി ഈടാക്കേണ്ടിയിരുന്നത് നൂറുകോടി രൂപയാണ്. അവരുടെ പേരിലുള്ള കോടിക്കണക്കിനു രൂപയുടെ അനധികൃതസ്വത്ത് കണ്ടുകെട്ടപ്പെടുകയും ചെയ്യുമായിരുന്നു.
ജയലളിതയും സംഘവും ഇത്രയും സ്വത്ത് അഴിമതിയിലൂടെ നേടിയതു ആരാധനയില്‍ അന്ധരായ തമിഴ്ജനതയെ പറഞ്ഞുപറ്റിച്ചാണെന്ന സത്യവും പറയാതിരിക്കാന്‍ വയ്യ. 1991 ല്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ അവര്‍ നടത്തിയ പ്രഖ്യാപനം ഓര്‍മയുണ്ടോ. മാസത്തില്‍ ഒരു രൂപ മാത്രമേ താന്‍ ശമ്പളമായി സ്വീകരിക്കൂവെന്നായിരുന്നു പ്രഖ്യാപനം. അതു കണക്കാക്കിയാല്‍ അവര്‍ക്ക് അഞ്ചുവര്‍ഷംകൊണ്ടു ലഭിക്കേണ്ടിയിരുന്ന ശമ്പളം 60 രൂപ. അതില്‍ 33 രൂപയും ജയലളിത പൊതുഖജനാവിലേയ്ക്കു തിരിച്ചടച്ചു 'മാതൃക' കാണിച്ചപ്പോള്‍ തമിഴ് മക്കള്‍ അമ്മയുടെ മനസ്സിന്റെ പെരുമയോര്‍ത്തു രോമാഞ്ചകഞ്ചുകമണിഞ്ഞു.
ആ കാലയളവിലാണ് 53.6 കോടി രൂപ അനധികൃത സ്വത്തു വാരിക്കൂട്ടിയതായി നീതിപീഠത്തില്‍ തെളിഞ്ഞത്. കണക്കിലെ പിശകു കാണിച്ചു ഹൈക്കോടതി വെറുതെ വിട്ടെങ്കിലും, ജയലളിത ജീവിച്ചിരിപ്പില്ലാത്തതിനാല്‍ അവര്‍ക്കെതിരേ സുപ്രിംകോടതിയുടെ ശിക്ഷാവിധിയുണ്ടായില്ലെങ്കിലും കോടാനുകോടികളുടെ അഴിമതി നടത്തിയെന്ന സത്യം ഒടുവില്‍ പുറത്തുവന്നല്ലോ. എന്നിട്ടും, ജയലളിതയെപ്പോലുള്ളവര്‍ പ്രകീര്‍ത്തിക്കപ്പെടുന്നുവെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരാധീനത.
ജയലളിത ജീവിച്ചിരിപ്പില്ലാത്തതിനാല്‍, വിചാരണക്കോടതി വിധിച്ച 100 കോടി രൂപ പിഴ ഈടാക്കേണ്ടതില്ലെന്നാണു സുപ്രിംകോടതി വിധിച്ചിരിക്കുന്നത്. സ്വാഭാവികമായും ഇത് ആരുടെ കൈയിലെത്തും. പറഞ്ഞുകേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ജയലളിതയുടെ മുഴുവന്‍ സ്ഥാവരജംഗമസ്വത്തുക്കളുടെയും അവകാശം മന്നാര്‍ഗുഡി സംഘത്തിലുള്ളവരിലേയ്ക്ക് ഇതിനകം മാറ്റിക്കഴിഞ്ഞിട്ടുണ്ട്. പിഴയായി പൊതുഖജനാവിലെത്തേണ്ടിയിരുന്ന 100 കോടി രൂപയും ശശികലയുടെയും ബന്ധുക്കളുടെയും പേരില്‍ വെളുപ്പിച്ചു കിട്ടുമെന്നര്‍ഥം. കുറച്ചുനാള്‍ ജയിലില്‍ കിടന്നാലും നാലഞ്ചു തലമുറയ്ക്ക് രാജകീയമായി ജീവിക്കാനുള്ള സ്വത്തു ഭദ്രം.
ഈ ഘട്ടത്തിലാണ്, ജയലളിതയുടെ രോഗത്തിന്റെയും മരണത്തിന്റെയും ദുരൂഹതയെക്കുറിച്ച് തുടക്കം മുതല്‍ ഉയര്‍ന്നുവന്ന ഊഹാപോഹങ്ങളും പനീര്‍ശെല്‍വം കഴിഞ്ഞദിവസം ഉന്നയിച്ച ആരോപണവും പ്രസക്തമായിത്തീരുന്നത്. അവരെ തന്ത്രപൂര്‍വം കൊല്ലുകയായിരുന്നെന്നാണ് ആരോപണം. ജയലളിത ജീവിച്ചിരിക്കെയാണ് ഇങ്ങനെയൊരു വിധി വന്നിരുന്നതെങ്കില്‍ നഷ്ടപ്പെടുമായിരുന്ന കോടാനുകോടി രൂപയുടെ സ്വത്തിനുവേണ്ടി അവരെ ആരെങ്കിലും അപായപ്പെടുത്തിയതായിരിക്കുമോ.
അമ്മയുടെ മരണം അന്വേഷിക്കുമെന്നു പറഞ്ഞു നാവെടുക്കുന്നതിനു മുന്‍പ് പനീര്‍ശെല്‍വം പാര്‍ട്ടിയില്‍നിന്നേ പുറത്തായെങ്കില്‍ തമിഴ് രാഷ്ട്രീയത്തില്‍ ഈ ചോദ്യത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടാകുമെന്നു തോന്നുന്നില്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  25 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  37 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago