പ്ലാന്‍ഫണ്ട് വിനിയോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം: മന്ത്രി ജലീല്‍
കണ്ണൂര്‍: ആസ്തി വികസനത്തോടൊപ്പം സേവനമേഖലയിലും പ്ലാന്‍ഫണ്ട് വിനിയോഗിക്കാന്‍ അനുവാദം നല്‍കുന്നതുള്‍പ്പെടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ച് നിയമം ഭേദഗതി ചെയ്യുമെന്ന് മന്ത്രി ഡോ.കെ.ടി ജലീല്‍.
സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെട്ടിടങ്ങള്‍ നിര്‍മിക്കുക, യന്ത്രോപകരണങ്ങള്‍ വാങ്ങുക തുടങ്ങിയ ഭൗതിക സൗകര്യങ്ങളൊരുക്കാന്‍ മാത്രമാണ് പ്ലാന്‍ഫണ്ട് വിനിയോഗിക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരു ഡോക്ടറെയും പാരാമെഡിക്കല്‍ ജീവനക്കാരനെയും താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതടക്കമുള്ള സേവനമേഖലയ്ക്കു കൂടി ഇത് ഉപയോഗപ്പെടുത്താനും അധികാരം നല്‍കും.
ഇതോടൊപ്പം ഉല്‍പ്പാദനമേഖലയില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സന്നദ്ധതയുള്ളവരുടെ ബാങ്ക് പലിശ അടക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് ഈ തുക ചെലവഴിക്കാനായാല്‍ അത് കൂടുതല്‍ ഉല്‍പ്പാദനപരമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."