തോല്‍പ്പിച്ചോളൂ, എന്നാല്‍ കൊല്ലാതിരിക്കാനുള്ള മനുഷ്യത്വം കാണിക്കണം: വി.ടി ബല്‍റാം
തിരുവനന്തപുരം: കണ്ണൂര്‍ വീണ്ടും കണ്ണീരണിയുന്നതിന്റെ പ്രധാന ഉത്തരവാദികള്‍ സംസ്ഥാന, കേന്ദ്ര ഭരണകക്ഷികളായ സി.പി.എമ്മും ബി.ജെ.പിയുമാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ
'കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല' എന്ന നിങ്ങളുടെ വീരസ്യം പറച്ചിലല്ല, 'നിങ്ങള്‍ വേണമെങ്കില്‍ തോല്‍പ്പിച്ചോളൂ, എന്നാല്‍ കൊല്ലാതിരിക്കാനുള്ള മനുഷ്യത്ത്വം കാണിക്കണം' എന്നാണ് നിയമവാഴ്ചയില്‍ പ്രതീക്ഷയുള്ള ഒരു ആധുനിക സമൂഹത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃത വിശ്വാസക്കാരായ കമ്മ്യൂണിസ്റ്റുകളോട് പറയാനുള്ളത്.എന്നാല്‍ ജനാധിപത്യപരമായി തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന ഭീരുത്വമാണ് നിങ്ങളെക്കൊണ്ട് ആയുധമെടുപ്പിക്കുന്നത്.- ബല്‍റാം പറഞ്ഞു.
ക്രമസമാധാനച്ചുമതലയുള്ള സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി ഭീകരവാദികളേപ്പോലെ പെരുമാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബിന്റെ കൊലപാതകം. ഇക്കാര്യത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്തണമെന്നും ബല്‍റാം ആവശ്യപ്പെട്ടു
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സിപിഎം ക്രിമിനലുകൾ ബോംബെറിഞ്ഞ് അതിനിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രിയ സഹോദരൻ ശുഹൈബ് എടയന്നൂരിന് അന്ത്യാഞ്ജലി.
കണ്ണൂർ വീണ്ടും കണ്ണീരണിയുന്നതിന്റെ പ്രധാന ഉത്തരവാദികൾ സംസ്ഥാന, കേന്ദ്ര ഭരണകക്ഷികളായ സിപിഎമ്മും ബിജെപിയുമാണ്. ക്രമസമാധാനച്ചുമതലയുള്ള സംസ്ഥാന സർക്കാരിന് നേതൃത്ത്വം നൽകുന്ന രാഷ്ട്രീയ പാർട്ടി ഭീകരവാദികളേപ്പോലെ പെരുമാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബിന്റെ കൊലപാതകം. ഇക്കാര്യത്തിൽ എൻഐഎ അന്വേഷണം നടത്തണം.
"കൊല്ലാം, പക്ഷേ തോൽപ്പിക്കാനാവില്ല" എന്ന നിങ്ങളുടെ വീരസ്യം പറച്ചിലല്ല, "നിങ്ങൾ വേണമെങ്കിൽ തോൽപ്പിച്ചോളൂ, എന്നാൽ കൊല്ലാതിരിക്കാനുള്ള മനുഷ്യത്ത്വം കാണിക്കണം" എന്നാണ് നിയമവാഴ്ചയിൽ പ്രതീക്ഷയുള്ള ഒരു ആധുനിക സമൂഹത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃത വിശ്വാസക്കാരായ കമ്മ്യൂണിസ്റ്റുകളോട് പറയാനുള്ളത്. എന്നാൽ ജനാധിപത്യപരമായി തോൽപ്പിക്കാൻ കഴിയില്ല എന്ന ഭീരുത്വമാണ് നിങ്ങളെക്കൊണ്ട് ആയുധമെടുപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."