പൊലിസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയതില്‍ സെന്‍കുമാറിന് അതൃപ്തി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ ടി.പി സെന്‍കുമാറിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. പുതിയ തസ്തികയായ കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് എം.ഡി സ്ഥാനം അദ്ദേഹം ഉടന്‍ ഏറ്റെടുത്തേക്കില്ല. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നാണ് ടി.പി സെന്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഫയര്‍ഫോഴ്സ് മേധാവി ലോക്നാഥ് ബെഹ്റയാണ് പുതിയ പൊലിസ് മേധാവി.വിജിലന്‍സ് ഡയറക്ടറായി ഡിജിപി ഡോ. ജേക്കബ് തോമസിനെയും നിയമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അധികാരത്തിലേറി ഒരാഴ്ച്ചകകം വലിയ അഴിച്ചുപണിയാണ് പൊലിസ് തലപ്പത്ത് നടത്തിയത്.
വിരമിക്കലിന് ഒരു വര്‍ഷം മാത്രം ബാക്കിയുള്ള ടി.പി. സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റാന്‍ തിങ്കളാഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ബെഹ്റക്ക് അഞ്ചു വര്‍ഷത്തെ സര്‍വീസ് ബാക്കിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."