HOME
DETAILS
MAL
കരിപ്പൂര്‍ വിമാനത്താവളം: ഐ.എന്‍.എല്‍ പ്രതിഷേധിച്ചു
backup
February 19 2017 | 05:02 AM
കോഴിക്കോട്: സ്വകാര്യ മേഖലയിലെ വിമാനത്താവളങ്ങള്‍ക്കു വേണ്ടി പൊതു മേഖലാ സ്ഥാപനമായ കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കുന്ന നിലപാടില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ഐ.എന്‍.എല്‍ കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളം നശിച്ചുകാണാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ ലോബിയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് പിന്നിലെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി.എച്ച് ഹമീദ് മാസ്റ്റര്‍ അധ്യക്ഷനായി. പി.കെ സുലൈമാന്‍, ഒ.ടി ബഷീര്‍, വി.കെ കരീം പുതുപ്പാടി, നാസര്‍ വെള്ളയില്‍, മുക്കോലക്കല്‍ ഹംസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."