കേന്ദ്രത്തിലെ എല്ലാ മന്ത്രാലയങ്ങളിലും ആര്‍.എസ്.എസുകാര്‍: രാഹുല്‍
ബംഗളൂരു: കേന്ദ്ര സര്‍ക്കാരിനേയും ആര്‍.എസ്.എസിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി വീണ്ടും നിലപാട് കടുപ്പിച്ചു. നാലു ദിവസത്തെ പ്രചാരണ പരിപാടിക്ക് കര്‍ണാടകയില്‍ എത്തിയ അദ്ദേഹം സംഘ്പരിവാറിനെതിരേ രൂക്ഷമായ ആരോപണമാണ് ഉന്നയിച്ചത്.
കേന്ദ്രത്തിലെ എല്ലാ മന്ത്രാലയങ്ങളിലും ആര്‍.എസ്.എസ് പ്രവര്‍ത്തകരെയോ അനുഭാവികളേയോ നിയോഗിച്ചാണ് മോദി ഭരിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. സര്‍ക്കാരിനെ നയിക്കുന്നത് ആര്‍.എസ്.എസ് ആണ്.
മന്ത്രിമാരുടെ സെക്രട്ടറിമാര്‍ മുതല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ്. നീതി ആയോഗില്‍ പൂര്‍ണമായും ആര്‍.എസ്.എസുകാരാണ്.
ആസൂത്രണ ബോര്‍ഡില്‍ ഏതെങ്കിലും പാര്‍ട്ടിയുടേയോ അവരുടെ ആശയങ്ങളേയോ അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. എന്നാല്‍ ഇവിടെ അങ്ങനെയല്ല ഉണ്ടായിരിക്കുന്നത്. വിദേശ നയത്തില്‍പോലും സംഘ് പരിവാര്‍ നയമാണ് സ്വീകരിക്കുന്നത്.
സാര്‍ക്ക് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് ഇന്ത്യ ഒറ്റപ്പെടാന്‍ ഇടയായത് ബി.ജെ.പിയുടെ തെറ്റായ നയത്തിന്റെ അടിസ്ഥാനത്തിലാണെന്നും രാഹുല്‍ ആരോപിച്ചു.
അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജി.എസ്.ടി ഉടച്ചുവാര്‍ക്കുമെന്ന് ബംഗളൂരുവില്‍ വ്യവസായികളുമായി നടത്തിയ സംവാദത്തില്‍ രാഹുല്‍ വ്യക്തമാക്കി.
ഇപ്പോഴത്തെ നികുതി സ്‌ലാബ് താഴേക്ക് കൊണ്ടുവരികയും അത് വ്യാപാര മേഖലയുടെ ഉയര്‍ച്ചക്ക് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോട്ട് നിരോധനമെന്നത് ആര്‍.എസ്.എസിന്റെ തീരുമാനമായിരുന്നു. റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ കേവലം കാഴ്ചക്കാര്‍ മാത്രമായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."