ആവര്‍ത്തിക്കുന്ന അക്രമങ്ങള്‍
2017 ഡിസംബര്‍ 31- പുല്‍വാമ ജില്ലയിലെ അവന്തിപോരയിലുള്ള സി.ആര്‍.പി.എഫ് പരിശീന കേന്ദ്രത്തിലെ ആക്രമണം. അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്ക്
2017 ഒക്ടബോര്‍ മൂന്ന്- ശ്രീനഗറിലെ ബി.എസ്.എഫ് സൈനിക ക്യാംപിന് നേരെ ആക്രമണം. രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് ഭീകരരെ വധിച്ചു
2017 ഏപ്രില്‍ 17- കുപ്‌വാരയിലെ സൈനിക ക്യംപിന് നേരെ ഭീകരാക്രമണം. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരെ വധിച്ചു
2016 സെപ്റ്റംബര്‍ 18- ഉറി സൈനിക ക്യംപിനു നേരെ ആക്രമണം.17 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നാലു ഭീകരരെ വധിച്ചു.20 പേര്‍ക്ക് പരുക്കേറ്റു.
2016 ജനുവരി രണ്ട്- പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ അക്രമണം. എട്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. അഞ്ച് ഭീകരരെ വധിച്ചു.
2014 ഡിസംബര്‍ അഞ്ച് - ഉറി സെക്ടറിലെ മൊരയിലെ സൈനിക ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. ആറുഭീകരരെ വധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."