വര്‍ണാഭമായ പരിപാടികളോടെ ഖത്തര്‍ കായിക ദിനമാഘോഷിച്ചു
ദോഹ: വര്‍ണശബളവും വൈവിധ്യവുമായ പരിപാടികളോടെ രാജ്യത്തിന്റെ വിവധ മേഖലകളില്‍ ഖത്തര്‍ കായിക ദീനം ആഘോഷിച്ചു. ഖത്തര്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്ത് 2 കിലോമീറ്റര്‍ വാക്കാത്രോണ്‍ സംഘടിപ്പിച്ചു കൊണ്ടായിരുന്നു ആരംഭം കുറിച്ചത്.
ഖത്തര്‍ ഫൗണ്ടേഷന്‍ ചേയര്‍പേഴ്‌സണ്‍ ഷൈയ്ക്കാ മൗസ്സാ ബിന്‍ത് നാസ്സര്‍ അല്‍ മിസ്‌നദ്, ഖത്തര്‍ ഒളിംപിക് കമ്മിററി പ്രസീഡണ്ട് ഷെയ്ക്ക് ജോആന്‍ ബിന്‍ ഹമദ് അല്‍താനി, ഊര്‍ജ്ജ, വ്യവസായ വകുപ്പു മന്ത്രി ഡോ. മുഹമ്മദ് സാലെ അല്‍ സാദ, സ്‌റേറററ് മന്ത്രി ഡോ. ഹമദ് അബ്ദൂള്‍ അസീസ് അല്‍ കുവാരി, എക്‌സോണ്‍ മോബില്‍ പ്രസീഡണ്ട് അള്‍
റെറയര്‍ റോട്‌ലഡ്ജ്, തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
40 കിലോമീററര്‍ സൈക്കിള്‍ ഓട്ടമല്‍സരം ജനങ്ങളെ ആകര്‍ഷിച്ചു. ജിംനാസ്‌ററിക്, വോളീബാള്‍, ബീച്ച് വോളീബോള്‍, ഹാന്റ്‌ബോള്‍, സ്‌ക്വാഷ് ടൂര്‍ണ്ണമെന്‌റ്, സലൂണ്‍ ഫൂടബാള്‍, തുടങ്ങി നിരവധി മല്‍സരങ്ങളും നടന്നു. ഫൗണ്ടേഷന്‍ സ്‌റേറഡിയത്തിലും അല്‍ശഖാബ് ഗ്രൗണ്ടിലും ദിവസം മുഴുവന്‍ നീണ്ടു നല്‍ക്കുന്ന പരിപാടികളാണ് നടന്നു വരുന്നത്.
ശാന്‍തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ കായികദിനം ആഘോഷിച്ചു. പ്രസീഡണ്ട് കെ.സി. അബ്ദുല്‍ലതീഫ്, പ്രിന്‍സിപ്പാള്‍ ഡോ. സുബാഷ് ബി. നായര്‍, ഖത്തര്‍ ചാരിററി ബ്രാന്‍ച് മാനേജര്‍ ഫരീദ് ഖലാല്‍ സീദ്ദീഖി തുടങ്ങിയവര്‍ പങ്കെടുത്തു. വീവിധ കായിക മല്‍സരങ്ങള്‍ നടന്നു ബിര്‍ളാ പബഌക് ഇന്ത്ന്‍ സ്‌കൂളിലും വീവിധ കായിക മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ വൈസ് പ്രസീഡണ്ട് ഗോപീ ഷഹാനി, മാനേജ്‌മെന്റ് ചെയര്‍മാന്‍ ലൂക്കോസ് ചാക്കോ, മിന്‍ഡ് റപ്പായി, വൈ. പ്രിന്‍സിപ്പാള്‍ ജോര്‍ജ്ജ് എഡിസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എൈഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലും കായിക ദീനം ആഘോഷിച്ചു.
ഖത്തര്‍ എയര്‍വെയ്‌സ് ജീവനക്കാരും ഉദ്യോഗസ്ഥരും കായിക ദിനം ആഘോഷിച്ചു. മുവാസലാത്ത്, സിവില്‍ ഏവിയേഷന്‍ ജീവനക്കാരും പങ്കെടുത്തു. ഗതാഗത വിനിയമയ വകുപ്പു മന്ത്രി ജാസിം ബിന്‍ സൈഫ് അഹമദ് അല്‍ സുലൈത്തി മുഖ്യ അഥിതിയായി പങ്കെടുത്തു. വിവീധ ഇന്ത്യന്‍ സംഘടനകളും വിവധ കേന്ദങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിട്ടു. കള്‍ച്ചറല്‍ ഫോറം എക്പാററ്‌സ് കായിക ദിനം ആഘോഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."